ജിദ്ദ : സൗദിയില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ വഹിച്ചുള്ള ആദ്യവിമാനം കരിപ്പൂരിലെത്തി.
റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും കരിപ്പൂരിലേക്ക് സൗദി സമയം 01:05 ഓടെയാണ് ആദ്യ വിമാനം പുറപ്പെട്ടത്. രാവിലെ ഒമ്പത് മുതല്‍ തന്നെ യാത്രക്കാര്‍ എയര്‍പ്പോര്‍ട്ടില്‍ എത്തിയിരുന്നു. സമൂഹ അകലം പാലിച്ച് ബോര്‍ഡിംഗ്, ലേഗേജ് ചെക്കിന്‍, എമിഗ്രേഷന്‍ നടപടികള്‍ക്ക് ശേഷം തെര്‍മല്‍ സ്‌ക്രീനിംഗും കഴിഞ്ഞാണ് എല്ലാവരും ടെര്‍മിനലിലെ വെയ്റ്റിംഗ് ഹാളില്‍ എത്തിയത്. റാപിഡ് ടെസ്റ്റ് ഉള്‍പ്പെടെയുളള ടെസ്റ്റുകൾക്ക് റിയാദില്‍ നിന്നുളള യാത്രക്കാരെ വിധേയമാക്കിയിട്ടില്ല. രോഗ ലക്ഷണങ്ങൾ ഉള്ളവരാരും തന്നെ യാത്രക്കെത്തിയവരിൽ ഉണ്ടായിരുന്നില്ല.
എയര്‍ ഇന്ത്യ വിമാനത്തില്‍ നാല് കുട്ടികളടക്കം 152 പേരാണ് യാത്രക്കാരായുണ്ടായിരുന്നത്. ഇന്ത്യന്‍ എംബസി തയ്യാറാക്കിയ മുന്‍ഗണനാ പട്ടികയില്‍ ഇടം നേടിയവര്‍ക്കാണ് യാത്രക്ക് അവസരം ലഭിച്ചത്. ഇവരില്‍ ഏറെയും ഗര്‍ഭിണികളാണ്. കൂടാതെ, പ്രായമായവര്‍, സന്ദര്‍ശക വിസയിലുള്ളവര്‍, ഫൈനല്‍ എക്‌സിറ്റില്‍ പോകുന്നവര്‍ തുടങ്ങിയവരും ഇടം നേടിയിട്ടുണ്ട്. അറിയിപ്പ് ലഭിച്ച യാത്രക്കാരോ അവരുടെ ബന്ധുക്കളോ എയര്‍ ഇന്ത്യ ഓഫീസില്‍ നേരിട്ടെത്തി പാസ്‌പോര്‍ട്ട് കോപ്പി, റീ എന്‍ട്രിയോ ഫൈനല്‍ എക്‌സിറ്റോ, മെഡിക്കല്‍ റിപ്പോര്‍ട്ട് എന്നിവ സമര്‍പ്പിച്ചാണ് ടിക്കറ്റ് കരസ്ഥമാക്കിയത്. വിമാനത്താവളത്തിൽ യാത്രക്കാർക്ക് സഹായത്തിനായി എംബസി ഉദ്യോഗസ്ഥരും കെഎംസിസി സന്നദ്ധ പ്രവർത്തകരും എത്തിയിരുന്നു.
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !