ദുബൈ :കോവിഡ് ദുരിതം പേറുന്ന പ്രവാസി ജനതക്ക് സമാനതകളില്ലാത്ത സേവന പ്രവർത്തനങ്ങളുമായി സജീവമാകുകയാണ് മലയാളി ബിസിനസ് സംരംഭകരുടെ ദുബായിലെ ഏക കൂട്ടായ്മയായ ഐ പി എ (ഇന്റർനാഷണൽ പ്രമോട്ടേഴ്സ് അസോസിയേഷൻ).
വിസിറ്റിങ്ങ് വിസയിൽ എത്തിയവരും തൊഴിൽ നഷ്ട്ടപെട്ടു പുതിയ തൊഴിൽ അന്വേഷിക്കുന്നവരുമാണ് കോവിഡ് 19 ദുരിതം പേറുന്നവരിൽ അധികവും. മെഡിക്കൽ ആരോഗ്യ ഇൻഷുറൻസ് കാർഡുകൾ ഇല്ലാത്തതിനാൽ പലർക്കും ചികിത്സ തന്നെ നിഷേധിക്കപ്പെടുകയാണ് .
ഗർഭിണികൾ അടക്കമുള്ള ഇത്തരം ആളുകൾക്ക് സൗജന്യ മരുന്ന് നൽകാനുള്ള സൗകര്യമാണ് ഐ പി എ ഇപ്പോൾ ഒരുക്കിയിരിക്കുന്നത്.
സംഘടനയുടെ സി എസ് ആർ വിഭാഗത്തിന്റെ ചുമതലക്കാരനും യു എ ഇ യിലെ ഒന്നാം നിര പഴം പച്ചക്കറി മൊത്തവിതരണ സ്ഥാപനമായ ദുബൈ എ എ കെ ഫ്രൂട്സ് ആൻഡ് വെജിറ്റബിൾസിന്റെ ഉടമയുമായ എ എ കെ മുസ്തഫയുടെ നേതൃത്വത്തിലാണ് പ്രവാസി സമൂഹത്തിന് ഏറെ ആശ്വാസം പകരുന്ന ഈ നടപടി ആരംഭിച്ചിരിക്കുന്നത്. ഷാർജയിലും ദുബായിലുമുള്ള ഐ പി എ അംഗങ്ങളുടെ ഫാർമസികളുമായി സഹകരണത്തിൽ ആണ് ഈ സൗകര്യങ്ങൾ നടപ്പിൽ ആകുന്നത്. സ്ഥിരമായി മരുന്ന് കഴിക്കുന്നവർക്ക് ആ മരുന്നിനു പകരമുള്ള മരുന്ന് എഴുതിക്കാൻ ഡോക്ടറെ കാണാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ടെന്നു എ എ കെ മുസ്തഫ പറഞ്ഞു.
കോവിഡ് 19 മഹാമാരിയായി പ്രവാസലോകത്തു നാശം വിതച്ചപ്പോൾ സ്നേഹത്തിന്റെയും സാന്ത്വനത്തിന്റെയും കരുതലുമായി ദുരിത ബാധിതർക്കിടയിൽ ഓടിയെത്തിയ പ്രവാസ സംഘടനകളിൽ ഐ പി എയും മുന്നിൽ ഉണ്ടായിരുന്നു. ദുബൈ ദെയ്‌റ നായിഫിൽ കോവിഡ് പടർന്നു പിടിച്ചപ്പോൾ ഒരൊറ്റ രാത്രി കൊണ്ട് രണ്ട് ലക്ഷം ദിർഹംസിന്റെ പുനരധിവാസ പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് ഐ പി എ സന്നദ്ധ സേവകർക്ക് വലിയ ആശ്വാസമാണ് നൽകിയത്. വിവിധ മലയാളി സംഘടനകളുടെ നേതൃത്വത്തിൽ ഐസലേഷൻ റൂമുകൾ ഒരുക്കാനും അവയിലേക്കാവശ്യമായ ബെഡ്, വിരിപ്പ് എന്നിവ വാങ്ങാനും ഭക്ഷണ കിറ്റുകൾ ഒരുക്കാനും ഈ ഫണ്ടാണ് വിനിയോഗിച്ചത്. സ്വജീവൻപോലും അപകടത്തിലാണെന്ന് അറിഞ്ഞിട്ടും അവയൊന്നും തടസ്സമാക്കാതെ സജീവമായ ദുബായിലെ സാമൂഹ്യ സന്നദ്ധ പ്രവർത്തകരുടെ ആവശ്യങ്ങൾക്ക് സാമ്പത്തിക പിന്തുണയുമായി ഐ പി എ എന്നും മുന്നിലുണ്ടായിരുന്നു.
സാമ്പത്തിക ദുരിതത്തിൽ പെട്ട് അനിശ്ചിതത്വത്തിലായ നൂറു പേർക്ക് സൗജന്യ വിമാനയാത്ര ടിക്കറ്റ് നൽകി മടക്ക യാത്രയുടെ ആദ്യഘട്ടത്തിൽ ഐ പി എ ശ്രദ്ധ ആർജ്ജിച്ചിരുന്നു.
കഴിഞ്ഞ പ്രളയത്തിൽ ഭവനങ്ങൾ നഷ്ട്ടപ്പെട്ട നിരവധി പേർക്ക് വീടുകൾ നിർമ്മിച്ചു നൽകിയും മാതൃകയായ സംഘടന യു എ ഇ യിലെ മലയാളി സംരംഭകരുടെ ഏക ഔദ്യോഗിക കൂട്ടായ്മയാണ്.
മരുന്ന് ആവശ്യമുള്ളവർ താഴെ കൊടുത്ത നമ്പറിൽ വിവരങ്ങൾ വാട്സ് ആപ്പ് ചെയ്യേണ്ടതാണെന്നു എ എ കെ മുസ്തഫ അറിയിച്ചു. 00971557777826.0097152820111
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !