സംസ്ഥാനത്ത് ഇന്ന് 16 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. വയനാട് അഞ്ച്, മലപ്പുറം നാല്, ആലപ്പുഴ കോഴിക്കോട് ജില്ലകളില്‍ രണ്ട് വീതം, കൊല്ലം, പാലക്കാട്, കാസര്‍കോട് ഒന്ന് വീതം എന്നങ്ങനെയാണ് രോഗികള്‍. പോസിറ്റിവായവരില്‍ ഏഴുപേര്‍ വിദേശങ്ങളില്‍ നിന്ന് വന്നത്. തമിഴ്‌നാട്ടില്‍ നിന്നെത്തിയ നാലുപേര്‍ക്കും മുംബൈയില്‍ നിന്നെത്തിയ രണ്ടുപേര്‍ക്കും പരിശോധനാഫലം പോസിറ്റിവായി.
സംസ്ഥാനത്ത് 80 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. 48,825 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇന്ന് മാത്രം 122 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏറ്റവും കൂടുതല്‍പേര്‍ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മലപ്പുറം ജില്ലയിലാണ്. വൈറസ് ബാധിച്ച കൂടുതല്‍ പേരുള്ള ജില്ലാ വയനാടന്‍. വയനാട്ടില്‍ കോവിഡ് ബാധിച്ച 19 പേരാണ് ചികിത്സയിലുള്ളത്. സംസ്ഥാനത്ത് 16 ഹോട്സ്പോട്ടുകളാണ് ഇപ്പോഴുള്ളത്.
ഇതുവരെയുണ്ടായിരുന്ന 576 കേസുകളില്‍ 311 പേര് വിദേശത്ത് നിന്ന് വന്നവരാണ്. എട്ടുപേര്‍ വിദേശികളാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 70 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. സമ്ബര്‍ക്കത്തിലൂടെ രോഗബാധിതരായത് 187 പേരാണ്. സംസ്ഥാനത്ത് കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നത് ആശങ്കയുണ്ടാക്കുന്ന. സമ്ബര്‍ക്കം വഴി രോഗം പകരുന്നത് തടയാന്‍ കരുതല്‍ വര്‍ദ്ധിപ്പിച്ചെ മതിയാകൂ. സാമൂഹിക അകലം പാലിക്കുന്നത് തുടരണം. ക്വറന്റൈനില്‍ കഴിയുന്നവര്‍ പുറത്തേക്ക് ഇറങ്ങരുത്.
ശനിയാഴ്ചത്തെ സര്‍ക്കാര്‍ ഓഫീസ് അവധി തുടരണോ എന്ന് ആലോച്ചക്കും. ഞായറാഴ്ച സമ്ബൂര്‍ണ ലോക്ക്ഡൗണായി തന്നെ തുടരും. ഈ ഞ്യാറാഴ്ചയും എല്ലാവരും സഹകരിക്കണം. ക്വാറന്റൈനില്‍ കഴിയുന്നവര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് 67 കേസുകള്‍ ഇന്ന് രജിസ്റ്റര്‍ ചെയ്തു.
സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലായി 17 വിമാനങ്ങള്‍ വന്നു. കൊച്ചി തുറമുഖത്തു മൂന്ന് കപ്പലുമെത്തി. ഇവയിലെല്ലാമായി 3,732 പേരാണ് വിദേശത്ത് നിന്ന് എത്തിയത്. കേരളത്തില്‍ നിന്ന് 33,000 അത്തി തൊഴിലാളികളുമായി 29 ട്രെയിനുകള്‍ ഇതുവരെ പോയി.
ഡല്‍ഹിയില്‍ നിന്നുള്ള പ്രത്യേക ട്രെയിന്‍ ഇന്ന് രാവിലെ തിരുവനന്തപുരത്തെത്തി. മുംബൈയില്‍ നിന്നെത്തിയ പത്തനംതിട്ട സ്വദേശിയെ ജനറല്‍ ആശുപ്രതിയിലാക്കി. മൂന്നുപേരെ സര്‍ക്കാര്‍ നിരീക്ഷണത്തിലും അയച്ചു. എറണാകുളത്ത് എത്തിയ ഒരാളെ നെഞ്ചുവേദനയെ തുടര്‍ന്ന് കളമശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. 286 യാത്രക്കാരാണ് കോഴിക്കോട് ഇറങ്ങിയത്. ആരോഗ്യ പരിശോധനയില്‍ രോഗലക്ഷണങ്ങള്‍ കണ്ട ഏഴുപേരെ മെഡിക്കല്‍ കോളേജ് ആസ്പത്രയിലും പ്രവേശിപ്പിച്ചു.
ഇന്നലെ 149 യാത്രക്കാരുമായി ജിദ്ദയില്‍ നിന്നുള്ള വിമാനം കൊച്ചിയിലെത്തി. 58 ഗര്‍ഭിണികളും 10 വയസ്സാണ് താഴെയുള്ള ഒമ്ബത് കുട്ടികളും വിമാനത്തില്‍ ഉണ്ടായിരുന്നു. റോഡ് വഴി കേരളത്തിലേക്ക് വരാന്‍ 285880 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പാസ് നല്‍കിയത് 123972 പേര്‍ക്കാണ്. ചെക്ക് പോസ്റ്റിലൂടെ 47181 പേര്‍ സംസ്ഥാനത്തെത്തി. 4694 പേര്‍ക്കാണ് ട്രെയിന്‍ വഴി യാത്ര ചെയ്യാനുള്ള പാസ് നല്‍കിയത്.
അതേസമയം വിദേശത്ത് നിന്നും വരുന്നവര്‍ക്ക് 14 ദിവസത്തെ സര്‍ക്കാര്‍ ക്വാറന്റൈന്‍ ഏര്‍പ്പെടുത്തണമെന്ന നിലപാടില്‍ കേന്ദ്രസര്‍ക്കാര്‍ ഉറച്ചുനിന്നു. നേരത്തെ സര്‍ക്കാര്‍ ക്വാറന്റൈന്‍ കാലയളവ് ഏഴ് ദിവസമാക്കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇത് തള്ളിയ കേന്ദ്രം മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റം വരുത്താന്‍ കഴിയില്ലെന്ന് കോടതിയില്‍ വ്യക്തമാക്കി.
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !