ജിദ്ദ: ഭർത്താവ് കൊറോണ ചികിത്സയിൽ വെന്റിലേറ്ററിൽ കഴിയുന്നതിനിടെ ഭാര്യയെയും കുഞ്ഞിനെയും താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കൊയിലാണ്ടി സ്വദേശി ബിജു വിന്റെ ഭാര്യ മണിപ്പൂരി സ്വദേശിനിയെയും ആറ് മാസം പ്രായമായ കുഞ്ഞിനേയുമാണ് മദീനയിൽ ഫ്ളാറ്റിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഇവരുടെ കൂടെയുള്ള ബിജുവിന്റെ എഴുപത് വയസ് പ്രായമായ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാല് ദിവസം മുമ്പ് മൂക്ക് സംബന്ധമായ അസുഖത്തിനായി ആശുപത്രിയിൽ പോയ ബിജുവിനെ കുറിച്ച് പിന്നീട് വുവരമൊന്നും ഉണ്ടായിരുന്നില്ല. ഇതിനിടെ ബിജുവിന്റെ സഹോദരി നാട്ടിൽ നിന്നും സുഹൃത്തുക്കളെ വിവരമറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബിജു മുവാസാത് ആശുപത്രിയിൽ വെന്റിലേറ്ററിൽ അത്യാസന്ന നിലയിൽ കഴിയുകയാണെന്ന വിവരം അറിയുന്നത്.
ഇതിനിടെ ഇന്നലെയാണ് ബിജുവിന്റെ ഭാര്യയും കുഞ്ഞും മരിച്ച നിലയിൽ കണ്ടെത്തിയത് . ഇന്നലെ രാവിലെ മുതൽ ബിജുവിന്റെ അമ്മ ഫ്ളാറ്റിന് പുറത്തു നിൽക്കുന്നത് അയൽവാസികളുടെ ശ്രദ്ധയിൽ പെട്ടിരുന്നു. എന്നാൽ, വൈകുന്നേരമായിട്ടും അതെ നിലയിൽ കണ്ടപ്പോൾ കൂടുതൽ ചോദിച്ചപ്പോഴാണ് യുവതി മുറി അകത്ത് നിന്നും കുറ്റിയിട്ടെന്നും കയറാൻ കഴിയുന്നില്ലെന്നുമുള്ള വിവരം വെളിപ്പെടുത്തിയത്. പിന്നീട് പോലീസെത്തി തുറന്നു പരിശോധിച്ചപ്പോൾ ഇവരെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആംബുലൻസെത്തി യുവതിയെയും കുഞ്ഞിനേയും ആശുപത്രി മാറ്റിയിട്ടുണ്ട്. അവശയായ അമ്മയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നഴ്സിംഗ് മേഖലയിലുള്ള യുവതി ഇവിടെ ജോലി ശരിപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു..
എട്ടു വർഷത്തോളമായി മദീന എയർപോർട്ടിൽ ജോലി ചെയ്യുന്ന ബിജുവിനു അടുത്ത സമയത്ത് ജോലിയിൽ നിന്നും ടെർമിനേഷൻ ലഭിച്ചിരുന്നു. മദീന എയർപോർട്ടിൽ വണ്ടർലാ എന്ന കമ്പനിക്ക് കീഴിൽ ബെൽറ്റ് ടെക്നീഷ്യനായി ജോലി ചെയ്തു വരിയായിരുന്നു. സുഹൃത്തുക്കളുമായി അകലം പാലിച്ചിരുന്ന വ്യക്തിയായതിനാൽ തന്നെ അദ്ദേഹത്തിന്റെ കുടുംബവമായുള്ള കൂടുതൽ വിവരങ്ങൾ സുഹൃത്തുക്കൾക്കും ലഭ്യമല്ല. ഭാര്യയായ മണിപ്പൂരി യുവതിയുടെ വിവരങ്ങളും ബിജുവിന് മാത്രമാണറിയുന്നത്. എന്നാൽ, വെന്റിലേറ്ററിൽ കഴിയുന്നതിനാൽ വിവരങ്ങൾ ശേഖരിക്കാനും കഴിയാത്ത കഴിയാത്ത അവസ്ഥയിലാണ് സുഹൃത്തുക്കൾ. നടപടികൾക്കായി മദീന നവോദയ പ്രവർത്തകരായ നിസാർ കരുനാഗപ്പള്ളി, നൗഷാദ് അടൂർ, സുജയ് മാന്നാർ എന്നിവരുൾപ്പെടെയുള്ളവർ രംഗത്തുണ്ട്.
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !