തിരുവനന്തപുരം: മദ്യവില്പനശാലകള്‍ ഉടന്‍ തുറക്കേണ്ടതില്ലെന്ന നിലപാടിലുറച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ . എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണനുമായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി നിലപാട് ആവര്‍ത്തിച്ചത്. മന്ത്രിസഭാ യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രിയുമായി എക്‌സൈസ് മന്ത്രിയും എക്‌സൈസ് കമ്മീഷണറും കൂടിക്കാഴ്ച നടത്തിയത്.
മദ്യവില്പനശാലകള്‍ തല്‍കാലം തുറക്കേണ്ടതില്ല. ഇപ്പോള്‍ തുറന്നാല്‍ മറ്റുസംസ്ഥാനങ്ങളിലേത് പോലെ ഇവിടെയും ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്നും മുഖ്യമന്ത്രി കൂടിക്കാഴ്ചയില്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തിലും തല്‍കാലം മദ്യവില്പനശാല തുറക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.സംസ്ഥാനത്തിന്റെ പ്രധാന വരുമാനമാര്‍ഗമായ മദ്യവില്പനശാലകള്‍ ഇൗയാഴ്ച തന്നെ തുറക്കുമെന്നായിരുന്നു നേരത്തേയുള്ള റിപ്പോര്‍ട്ടുകള്‍. വില്പനശാലകള്‍ അണുവിമുക്തമാക്കുകയും തുറന്നാല്‍ എത്താന്‍ പറ്റുന്ന ജീവനക്കാരുടെ കണക്കെടുക്കുകയും ചെയ്തതോടെ മദ്യവില്പനശാലകള്‍ ഉടന്‍ തുറക്കുമെന്നാണ് എല്ലാവരും കരുതിയത്.
മൂന്നാംഘട്ട ലോക്ക്ഡൗണില്‍ കേന്ദ്രം ഇളവുനല്‍കിയതോടെ മിക്ക സംസ്ഥാനങ്ങളും മദ്യവില്പനശാലകള്‍ തുറന്നിരുന്നിരുന്നു.ഇത് ഡല്‍ഹിയുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പൊലീസ് ലാത്തിച്ചാര്‍ജിനും ഇട
യാക്കിയിരുന്നു. രാജ്യത്തെ ഏറ്റവും വലിയ ഹോട്ട്സ്പോട്ടുകളിലൊന്നായ മുംബയില്‍ മദ്യശാലകള്‍ക്ക് മുന്നില്‍ വന്‍ ക്യൂവായിരുന്നു കാണാന്‍ കഴിഞ്ഞത്. കൊവിഡ് പര്‍ടന്നുപിടിക്കുന്ന സാഹചര്യത്തില്‍ ഇത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇതിനെത്തുടര്‍ന്ന് മദ്യവില്പശാലകള്‍ അടച്ചിടാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !