ന്യൂഡല്‍ഹി: പെട്രോളിനും ഡീസലിനും ചുമത്തുന്ന റോഡ് സെസ്, എക്‌സൈസ് തീരുവ എന്നിവ കേന്ദ്രം കുത്തനെ ഉയര്‍ത്തി. പെട്രോളിനും ഡീസലിനും ലിറ്ററിന് എട്ടുരൂപയുടെ വര്‍ധനവാണ് റോഡ് ആന്‍ഡ് ഇന്‍ഫ്രാ സെസ് ഇനത്തില്‍ വര്‍ധിപ്പിച്ചിട്ടുള്ളത്.
എക്‌സൈസ് തീരുവ പ്രെട്രോളിന് രണ്ട് രൂപയും ഡീസലിന് അഞ്ചുരൂപയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ പെട്രോളിന് ലിറ്ററിന് 10 രൂപയുടെയും ഡീസലിന് 15 രൂപയുടെയും വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
ഇന്ന് മുതല്‍ വര്‍ധനവ് പ്രാബല്യത്തില്‍ വരും. ആഗോള തലത്തില്‍ ക്രൂഡോയില്‍ വില കുത്തനെ ഇടിഞ്ഞ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി. തീരുവ വര്‍ധിപ്പിച്ചെങ്കിലും പെട്രോള്‍, ഡിസല്‍ എന്നിവയുടെ നിലവിലെ വിലയില്‍ മാറ്റമുണ്ടാകില്ല.
നിരക്ക് വര്‍ധനവ് നിലവില്‍ വന്നതോടെ ഒരു ലിറ്റര്‍ പെട്രോളിന് കൊടുക്കുന്ന തുകയില്‍ 32.98 രൂപയും നികുതിയാണ്. ഡീസലിന് ഇത് 31.83 രൂപയുമാകും.
പുതിയ നികുതി നിരക്ക് പ്രാബല്യത്തിലായതോടെ ഏകദേശം 1.6 ലക്ഷം കോടിയുടെ അധിക വരുമാനം സര്‍ക്കാരിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഗോള തലത്തില്‍ എണ്ണവില ഇടിഞ്ഞതിന് പിന്നാലെ ഇത് രണ്ടാം തവണയാണ് കേന്ദ്രം ഇന്ധന നികുതി വര്‍ധിപ്പിക്കുന്നത്. ഇതിന് മുമ്ബ് മാര്‍ച്ച് 16 ന് ആയിരുന്നു വര്‍ധനവ് കൊണ്ടുവന്നത്. പെട്രോളിനും ഡീസലിനും അന്ന് മൂന്നുരൂപയുടെ നികുതി വര്‍ധനവാണ് ഏര്‍പ്പെടുത്തിയത്. ഇതിലൂടെ 39,000 കോടിയുടെ വരുമാനം കേന്ദ്രസര്‍ക്കാരിന് ലഭിക്കുമായിരുന്നു.
ഈ സാഹചര്യത്തിലാണ് ലോകമെങ്ങും കോവിഡ് പ്രതിസന്ധിയിലാവുകയും ക്രൂഡോയിലിന് ആവശ്യകത കുറയുകയും ചെയതത്. ഇത് വില കുത്തനെ ഇടിയാന്‍ കാരണമായി. കോവിഡിനെ തുടര്‍ന്ന് അടച്ചിടല്‍ നടത്തിയതിനാല്‍ ഉണ്ടാകാന്‍ പോകുന്ന ധനക്കമ്മി കുറയ്ക്കാന്‍ ഇപ്പോഴത്തെ വരുമാനം സര്‍ക്കാരിനെ സഹായിക്കും.
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !