കോട്ടക്കൽ: നിയോജക മണ്ഡലത്തിൽ നിന്നും പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ശുപാർശ ചെയ്തത് പ്രകാരം റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മണ്ഡലത്തിലെ ഗ്രാമീണ റോഡുകള്‍ പുനരുദ്ധരിക്കുന്നതിന് ഫണ്ടനുവദിച്ച് സർക്കാർ ഉത്തരവായി. രണ്ടാം ഘട്ടത്തിൽ 23 ഗ്രാമീണ റോഡുകളുടെ നവീകരണമാണ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്. മൂന്ന് കോടി എഴുപത് ലക്ഷം രൂപയാണ് റോഡ് നവീകരണത്തിനായി ഫണ്ടനുവദിച്ചിട്ടുള്ളത്.ആദ്യഘട്ടത്തിൽ പതിനൊന്ന് റോഡുകളുടെ നവീകരണത്തിനായി റീ ബിൽഡ് കേരള ഇനീഷ്യറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി 2.30 കോടി രൂപ അനുവദിച്ചിരുന്നു. ഇവയുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്.
വെണ്ടല്ലൂര്‍ ആലിക്കല്‍പടി പൈങ്കണ്ണൂര്‍ റോഡ് ഇരിമ്പിളിയം 40 ലക്ഷം ,
കൊട്ടാരം മഠത്തില്‍പടി റോഡ് 20 ലക്ഷം (ഇരിമ്പിളിയം ),
മൂച്ചിക്കല്‍ കാട്ടിപ്പരുത്തി കാര്‍ത്തല ചുങ്കം റോഡ് 25 ലക്ഷം ,
പടിഞ്ഞാക്കര വടക്കുംമുറി കാര്‍ത്തല റോഡ് 25 ലക്ഷം ,
എന്‍.എച്ച് വൈക്കത്തൂര്‍ ക്ഷേത്രം പെരിന്തല്‍മണ്ണ ബൈപ്പാസ് റോഡ് 10 ലക്ഷം,
വളാഞ്ചേരി കിഴക്കേക്കര റോഡ് 10 ലക്ഷം (വളാഞ്ചേരി നഗരസഭ)കോല്‍ക്കളം പനങ്ങാട്ട് കുളമ്പ് റോഡ് 20 ലക്ഷം ,
ആക്കപ്പറമ്പ് തെക്കേകര നീറ്റിച്ചിറ റോഡ് 15 ലക്ഷം (പൊന്മള ),
അധികാരിപ്പടി മൂന്നാക്കല്‍ പള്ളി റോഡ്20 ലക്ഷം ,
പഴയ ചന്ത ശ്മാശനം റോഡ് എടയൂര്‍ 20 ലക്ഷം ,
ഉളളീരി ഇടവഴി കരുതലക്കുന്ന് റോഡ് 10 ലക്ഷം,
നെച്ചിപ്പെറ്റ നിരപ്പ് പിലാതോട്ടം റോഡ് 10 ലക്ഷം (എടയൂർ),
മദ്രസ്സ പടി പട്ടതി വിലങ്ങില്‍കാട് റോഡ് 15 ലക്ഷം,
കാഞ്ഞീര തടം മദ്രസ മൈലാടി റോഡ് റീടാറിങ് 10 ലക്ഷം ,
കവാതിക്കളം മണ്ണാന്‍ ഇടവഴി കോണ്‍ഗ്രീറ്റ് 10 ലക്ഷം,
വടക്കേ തല ചോലക്കാട് റോഡ് 25 ലക്ഷം (കോട്ടക്കൽ) താണിക്കുഴി മരുതിന്‍ചിറ റോഡ് 15 ലക്ഷം,
പുത്തിരിക്കണ്ടം പള്ളിപ്പടി പാറക്കുളം റോഡ് 10 ലക്ഷം ,
എ.സി. നിരപ്പ് പള്ളിയാല്‍ ബൈപാസ് റോഡ്
15 ലക്ഷം (മാറാക്കര) ചെറ്റാരിക്കുന്നുനിരപ്പ് കൊളക്കാട് സെന്‍റര്‍ റോഡ് 10 ലക്ഷം , പകരനെല്ലൂര്‍ റോഡ് 15 ലക്ഷം മൂടാല്‍ കുംബ്ലാംകുന്ന് റോഡ് 10 ലക്ഷം ചോലക്കല്‍ മദ്രസ്സ കരുവാന്‍പടി റോഡ് 10 ലക്ഷം (കുറ്റിപ്പുറം) എന്നിവക്കാണ് ഫണ്ടനുവദിച്ചിട്ടുള്ളത്.
പദ്ധതികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കി അടിയന്തിരമായിപ്രവർത്തനങ്ങൾ തുടങ്ങുന്നതിനാവശ്യമായ തുടർ നടപടികൾ സ്വീകരിക്കുമെന്ന് എം.എൽ.എ പറഞ്ഞു.
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !