കോവിഡ് കാലത്ത് പ്രവാസികൾക്ക് താങ്ങും തണലുമായി 'നിയോ ജിദ്ദാ'

0

 ജിദ്ദ: പ്രവാസികൾക്കുള്ള അവശ്യ മരുന്നുകൾ സൗജന്യമായി നൽകുന്ന "നിയോമെഡ്'' പദ്ധതിക്ക് തുടക്കം കുറിച്ച് സേവന രംഗത്തെ മറ്റൊരു കാൽവെപ്പു കൂടി നടത്തി 'നിയോ ജിദ്ദ'

ജിദ്ദയിലെ നിലമ്പൂർ മണ്ഡലത്തിലെ പ്രവാസികളുടെ ഒത്തൊരുമിച്ചുള്ള വേദിയായ നിയോ ജിദ്ദാ, ഈ കോവിഡ് മഹാമാരിയുടെ കാലത്ത് പ്രവാസ ലോകത്തും നാട്ടിലെ പ്രവാസി കുടുംബങ്ങളിലും കടന്നുചെന്നുകൊണ്ട് പ്രതിസന്ധി കാലത്തു ആശ്വാസമാകുകയാണ്.  ലോക്ക് ഡൌൺ കാരണം തൊഴിലും വരുമാനവുമില്ലാതെ കഴിയുന്ന 460ൽ പരം പ്രവാസികളുടെ കുടുംബങ്ങളിലേക്ക് ഭക്ഷണ സാധനങ്ങൾ വിവിധ സന്നദ്ധ സംഘടനകളുമായി ഏകോപിപ്പിച്ചുകൊണ്ട് എത്തിച്ചു നൽകി. 
കൊറോണ കോവിഡ് പ്രതിസന്ധി തുടങ്ങിയ നാൾമുതൽ സംഘടനയുടെ വിവിധ തരത്തിലുള്ള പദ്ധതികളും ഇടപെടലുകളും പ്രവാസികൾക്ക് ഒരു വലിയ ആശ്വാസമായിരുന്നുവെന്നു യോഗം വിലയിരുത്തി. പ്രസിഡണ്ട് ഹുസൈൻ ചുള്ളിയോടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം മുഖ്യ രക്ഷാധികാരി ഹംസ സൈക്കോ, ഉദ്ഘാടനം ചെയ്തു. പ്രവാസ ലോകത്തു ജോലി ഇല്ലാതെ പ്രയാസപ്പെടുന്ന നിയോ അംഗങ്ങൾക്ക്  ആവശ്യമായ ഭക്ഷണ സാധനങ്ങളും നൽകുവാൻ സാധ്യമായ എല്ലാ സഹായങ്ങളും നൽകുവാൻ തയാറാണെന്നു അദ്ദേഹം അറിയിച്ചു. ചെയർമാൻ പി സി എ റഹ്മാൻ തുടർപരിപാടികളെ കുറിച്ചും, ഇപ്പോഴത്തെ സാഹചര്യത്തെക്കുറിച്ചും വിശദമായി സംസാരിച്ചു. 

പ്രവാസികളുടെ ആരോഗ്യ സംബന്ധമായ കാര്യങ്ങളിൽ ആവശ്യമായി വരുന്ന അവശ്യമരുന്നുകൾ തികച്ചും സൗജന്യമായി നൽകുന്ന രീതിയിൽ ഒരു വിപുലമായ പദ്ധതിക്ക് യോഗം രൂപം നൽകി. "നിയോമെഡ്'' പദ്ധതി എന്ന പേരിൽ അറിയപ്പെടുന്ന പദ്ധതി പ്രകാരം പ്രവാസികളുടെ റൂമുകളിൽ അവരുടെ ഉപയോഗം കഴിഞ്ഞു ശേഷിക്കുന്ന മരുന്നുകൾ ശേഖരിച്ചുകൊണ്ടു, അത് സമാന രോഗമുള്ള മറ്റുള്ളവർക്കു (ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം) നൽകുന്നു. ഇതിന്റെ പ്രവർത്തങ്ങൾ ഏകോപിപ്പിക്കുന്നതിനു വേണ്ടി ഒരു കോർഡിനേഷൻ ടീമിനെ യോഗം ചുമതലപ്പെടുത്തി. 'നിയോമെഡ്' പദ്ധതി ചെയർമാൻ  സൈഫുദ്ധീൻ വാഴയിൽ, പദ്ധതി കൺവീനർ ഗഫൂർ എടക്കര എന്നിവരുടെ നേതൃത്വത്തിൽ മെഡിക്കൽ-ഫർമസി രംഗത്തുള്ള വിദഗദ്ധരും ഡെലിവറി & കളക്ഷൻ സേവനത്തിനു തയ്യാറായവരും ചേർന്നാണ് പദ്ധതി നടപ്പിൽ വരുത്തുക. പ്രവാസ ലോകത്തു മരുന്നുകൾക്ക് ഭീമമായ തുക നൽകി പോരുന്ന സാധാരണ പ്രവാസികൾക്ക് ഈ കോവിഡ് കാലത്തും അതിനും ശേഷവും വലിയ ആശ്വാസമാകും ഈ നിയോമെഡ് പദ്ധതി. അംഗങ്ങൾ അവരുടെ കയ്യിൽ ഉപയോഗം കഴിഞ്ഞ മരുന്നുകൾ നിയോമെഡ് ഭാരവാഹികൾക്ക് കൈമാറികൊണ്ട് പദ്ധതിയുമായി സഹകരിക്കണമെന്ന് ഈ സമയത്തു അറിയിക്കുന്നു. 

നിയോ ജിദ്ദാ 'കിക്കോഫ് ' വഴി സമാഹരിച്ച പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്നും നിലമ്പൂർ മേഖലയിലെ മൂന്ന് വിദ്യാർത്ഥികൾക്ക് സ്‌കൂൾ വഴി നിർമിച്ചു നൽകുന്ന വീടിന്റെ നിർമ്മാണ പ്രവർത്തിയിലേക്ക് 75,000 രൂപ നൽകുവാനും യോഗം തീരുമാനിച്ചു. സിഫ് ഫൈനൽ മത്സരത്തിൽ സ്വരൂപിച്ച സംഖ്യ കൂടി ചേർത്താണ് ഈ വിഹിതം നൽകുന്നത്. ഈ ഉദ്യമത്തിന് സാഹായിച്ച സിഫ് പ്രസിഡണ്ട് ബേബി നീലാമ്പ്ര അടക്കമുള്ള ഭാരവാഹികൾക്കും കമ്മിറ്റിയുടെ നന്ദി യോഗം അറിയിച്ചു. 

ജോലിയില്ലാതെ റൂമുകളിൽ കഴിയുന്ന പ്രവാസികളുടെ മാനസിക പിരിമുറുക്കങ്ങൾ കുറക്കുവാനും ആരോഗ്യ പരമായ സംശയങ്ങൾ ദൂരീകരിക്കാനും സംഘടിപ്പിച്ച വിവിധ സൂം ഓൺലൈൻ ക്ലാസുകൾ വിജ്ഞാനപ്രദമായി മാറി. പ്രൊഫസ്സർ ഗോപിനാഥ് മുതുകാട്, ഡോ. ശിംനാ അസീസ്, റഷീദ് എം എ, ഡോ. വിനീത പിള്ള തുടങ്ങിയവരുടെ ക്ലാസ്സുകളും നിലമ്പൂർ എം എൽ എ പി വി അൻവർ, ആര്യാടൻ ഷൗക്കത്ത് തുടങ്ങിവരോടൊത്തുള്ള ഇടപെടലുകളും പ്രവാസികൾക്ക് ഒറ്റപ്പെടലിന്റെ വേദനയിൽ നിന്ന് ആശ്വാസമായി മാറി. നിയോ ജിദ്ദയുടെയും വിവിധ പ്രാദേശിക കൂട്ടായ്മകളുടെയും പേരിൽ  ദിനം പ്രതി നടക്കുന്ന ഓൺലൈൻ ക്വിസ് പ്രോഗ്രാം പ്രവാസികളിലെ പുതു തലമുറയിൽ പെട്ടവർക്കും മുതിർന്നവർക്കും ഒരുപോലെ ലോക്ക്ഡൗൺ പിരിമുറുക്കം കുറക്കാൻ സഹായകരമായി. 

കോവിഡ് പ്രതിസന്ധി മൂലം നാട്ടിലേക്ക് പോകുവാൻ തയ്യാറെടുക്കുന്ന വലിയ വിഭാഗം പ്രവാസികളിൽ ഏറിയ പങ്കും പ്രവാസ ലോകത്തെ രോഗ ഭീതിയും, നാട്ടിലെ സാന്ത്വന പരിചരണവും കണ്ടു കൊണ്ടുമാത്രമാണ്. എന്നാൽ വളരെ ആത്യാവശ്യമുള്ളവർ മാത്രം ഇപ്പോൾ നാട്ടിലേക്ക് പോകുവാൻ ഒരുങ്ങണമെന്നും ജോലി സംബന്ധമായ പ്രയാസങ്ങൾ ഇല്ലാത്തവർ പരമാവതി ഇവിടെ തന്നെ പിടിച്ചു നിൽക്കാൻ ശ്രമിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. ഈ കാര്യങ്ങൾ അംഗങ്ങളിൽ ബോധ്യമാക്കുന്നവിധം ഒരു വിപുലമായ സൂം മീറ്റിംഗ് സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. 

നാട്ടിലെ കുടുംബങ്ങളിലേക്ക് കൂടുതൽ ഭക്ഷണ സാധങ്ങൾ എത്തിക്കുന്നതിനായി വിവിധ സന്നദ്ധ സംഘടനകൾ വഴിയുള്ള   സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുവാൻ യോഗം തീരുമാനിച്ചു. 
ഈ കോവിഡ് കാലത്ത് നാട്ടിലും പ്രവാസ ലോകത്തും പ്രവാസികളെ ചേർത്തു നിർത്തികൊണ്ടുള്ള ഇത്തരത്തിലുള്ള സേവന സഹായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മുൻനിര ഭാരവാഹികളെ യോഗം പ്രശംസിച്ചു. 

യോഗത്തിൽ നാസർ കരുളായി, റിയാസ് വി പി, അബൂട്ടി പള്ളത്ത്, അനസ് നിലമ്പൂർ, അക്ബർ പൂങ്കുഴി, അബ്ബാസ് എൻ കെ, അമീർ എടക്കാടൻ, മൻസൂർ എടക്കര, മുനീർ ടി പി, അനീഷ് ടി കെ, മുർഷിദ് കരുളായി, ഷാഹിദ് റഹ്മാൻ (നാണി), സജ്ജാദ് മൂത്തേടം, സുബൈർ വട്ടോളി, സലിം കെ പി തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. ജനറൽ സെക്രട്ടറി കെ ടി ജുനൈസ് സ്വാഗതവും ട്രെഷറർ സൈഫുദ്ധീൻ നന്ദിയും പറഞ്ഞു.


find Mediavision TV on social media
WhatsApp Facebook YouTube Twitter Instagram Android
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !