ആലുവ നിയോജക മണ്ഡലത്തിലെ പാവപ്പെട്ട പത്ത് പ്രവാസികള്‍ക്ക് ടിക്കറ്റ് നല്‍കും - അന്‍വര്‍ സാദത്ത് എം.എല്‍.എ
by:
Web Desk
May 06, 2020
0
ജിദ്ദ: ആലുവ നിയോജക മണ്ഡലത്തിലെ നാട്ടിലേക്കു മടങ്ങാന്‍ ആഗ്രഹിക്കുന്ന ടിക്കറ്റ് എടുക്കാന്‍ പ്രയാസമുള്ള പത്ത് നിര്‍ധനരായ പ്രവാസികള്‍ക്ക് ടിക്കറ്റ് എടുത്തു നല്‍കുമെന്ന് ആലുവ എം.എല്‍.എ അന്‍വര്‍ സാദത്ത് അറിയിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.എല്‍.എ നേതൃത്വം നല്‍കുന്ന വീടണയാന്‍ യൂത്ത് കെയറിന്റെ കരുതല്‍ എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ടിക്കറ്റു നല്‍കുകയെന്ന് അന്‍വര്‍ സാദത്ത് പറഞ്ഞു. ഇതിനായുള്ള സ്‌പോണ്‍സര്‍മാരെ കണ്ടെത്തിക്കൊണ്ടിരിക്കുകയാണെന്നും അര്‍ഹരായ കൂടുതല്‍ പേരുണ്ടെങ്കില്‍ അവര്‍ക്കുകൂടി ടിക്കറ്റ് ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജിദ്ദ ആലുവ കൂട്ടായ്മയായും യു.എ.ഇയിലെ അരോമ ആലുവ കൂട്ടായ്മയായും വീഡിയോ കോണ്‍ഫറന്‍സിലൂടെ അന്‍വര്‍ സാദത്തുമയി നടത്തിയ ചര്‍ച്ചയില്‍ നാട്ടിലേക്ക് തിരിച്ചു വരാന്‍ വിമാന ടിക്കറ്റ് എടുക്കാന്‍ പ്രയാസപ്പെടുന്ന പ്രവാസികളെ കുറിച്ച് എം എല്‍ എയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് കുറഞ്ഞത് പത്തുപേരെയെങ്കിലും സഹായിക്കാനുള്ള നടപടി ആരംഭിച്ചതെന്നും ഇനിയും സ്‌പോണ്‍സര്‍മാരെ കിട്ടുന്നതനുസരിച്ച് കൂടുതല്‍ പാവപ്പെട്ട പ്രവാസികള്‍ക്ക് ടിക്കറ്റ് എടുത്ത് കൊടുക്കാന്‍ ശ്രമിക്കുമെന്നും എം എല്‍ എ പറഞ്ഞു. ടിക്കറ്റ് സ്‌പോണ്‍സര്‍ ചെയ്യാന്‍ താല്‍പര്യമുള്ള സാമ്പത്തിക ശേഷിയുള്ളവര്‍ക്ക് ബന്ധപ്പെടാവുന്നതാണെന്നും (0091 98468 87886) എം എല്‍ എ അറിയിച്ചു. ഇതുപോലെ സ്‌പോണ്‍സര്‍ഷിപ്പിലൂടെ ആലുവയിലെ പാവപ്പെട്ട രോഗികളായ 5842 പേര്‍ക്ക് 32,57,000 രൂപയുടെ മരുന്ന് എത്തിച്ചു നല്‍കിയതായി അദ്ദേഹം വെളിപ്പെടുത്തി.
* Please Don't Spam Here. All the Comments are Reviewed by Admin.
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !