പുത്തനത്താണി: പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ വർധിപ്പിച്ച കെന്ദ്ര സർക്കാരിന്റെ പകൽ കൊള്ളക്കെതിരെ ആതവനാട് മണ്ഡലം ഐ.എൻ.ടി.യൂ.സി. കമ്മറ്റി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.
മുങ്ങി ചാവുന്നവന്റെ പോക്കറ്റടിക്കുന്നത് പോലെയാണ് അധിക നികുതി കുറക്കാത്ത സംസ്ഥന സർക്കാർ ഇക്കാര്യത്തിൽ എടുത്ത നടപടി. ജനവിരുദ്ധ, തൊഴിലാളി വിരുദ്ധമായ ഈ കൊടും ക്രൂരതക്കെതിരെ പുത്തനത്താണിയിൽ സംഘടിപ്പിച്ച പ്രതിഷേധ ജ്വാലയിൽ ആതവനാട് ഐ.എൻ.ടി.യൂ.സി. മണ്ഡലം പ്രസിഡന്റ് ആബിദ് മൂഞ്ഞക്കൽ അധ്യക്ഷ വഹിച്ചു. ചടങ്ങിൽ കോൺഗ്രസ്സ് പ്രസിഡന്റ് കെപി ഉമ്മർ ഉദ്‌ഘാടനം നിർവഹിച്ചു. വി.കെ അബ്ദു ,ചന്ദ്രൻ കുട്ടി, സാഹിർ, ഉണ്ണി കൃഷ്ണൻ, മുജീബ് ആച്ചാത്, ഭാസ്കരൻ എന്നിവർ സംസാരിച്ചു.
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !