കോഴിക്കോട്: ജില്ലാ കലക്ടറുടെ ഉത്തരവ് ലംഘിച്ച് കോഴിക്കോട് മിഠായിതെരുവില്‍ കടതുറന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്‍റ് ടി.നസറുദ്ദീന്‍െറ കടയാണ് തുറന്നത്. ഉടന്‍ തന്നെ പൊലീസെത്തി കട അടപ്പിച്ചു. തുടര്‍ന്ന് നസറുദ്ദീനുള്‍പ്പടെ അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
കട തുറക്കരുെതന്ന ഉത്തരവ് നിലനില്‍ക്കുന്നുണ്ടെങ്കിലും കലക്ടറുമായി ഇക്കാര്യം സംസാരിച്ചപ്പോള്‍ എതിര്‍ത്തിരുന്നില്ലെന്ന് നസറുദ്ദീന്‍ പറഞ്ഞു. അതിനാലാണ് ഇന്ന് രാവിലെ കട തുറന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് പുറമേ ഒറ്റനിലയുള്ള തുണിക്കടകളും തുറന്ന് പ്രവര്‍ത്തിക്കാന്‍ മൂന്നാംഘട്ട ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍, സംസ്ഥാന സര്‍ക്കാറിന്‍െറ ഇളവുകള്‍ മിഠായി തെരുവിലും വലിയങ്ങാടിയിലും ബാധകമല്ലെന്നാണ് കലക്ടറുടെ ഉത്തരവ്. രണ്ടിടത്തും അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമാണ് പ്രവര്‍ത്തനാനുമതി. കഴിഞ്ഞ തിങ്കളാഴ്ചയും മിഠായിതെരുവില്‍ തുറന്ന കടകള്‍ പൊലീസെത്തി അടപ്പിച്ചിരുന്നു.
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !