തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടര്‍ന്ന് മറ്റു സംസ്ഥാനങ്ങളില്‍ അകപ്പെട്ട മലയാളികള്‍ക്ക് കേരളത്തിലേക്കു തിരികെ പ്രവേശിക്കുന്നതിനായി നല്കുന്ന പാസ് ഉടന്‍ വിതരണം ചെയ്യില്ലെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചു . സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷം മാത്രമേ പാസ് നല്‍കുകയുള്ളു എന്ന് അദ്ദേഹം വ്യക്തമാക്കി . പരിശോധന നടത്താതെ വരുന്ന പ്രവാസികള്‍ 14 ദിവസം സര്‍ക്കാര്‍ ക്വാറന്റൈനില്‍ കഴിയണമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
കഴിഞ്ഞ ദിവസം ഡിജിറ്റല്‍ പാസ് വിതരണം താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു . സംസ്ഥാനത്ത് മടങ്ങിയെത്തിയവരുടെ ക്വാറന്റൈന് കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പൂര്‍ണമായി ശേഖരിച്ച ശേഷം മാത്രം പാസ് വിതരണം ആരംഭിച്ചാല്‍ മതിയെന്നാണ് നിര്‍ദ്ദേശം . ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങിയെത്തുന്നതിനായി നോര്‍ക്ക വെബ്സൈറ്റുവഴി രണ്ടുലക്ഷത്തിലധികം പേരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മടങ്ങിയെത്തുന്നവരെ ക്വാറന്റൈനിലാക്കുന്നതും ഇവരുടെ പരിശോധനകളുടെ കാലതാമസവുമാണ് പുതിയ പാസ് അനുവദിക്കുന്നതിന് തടസമാകുന്നത് .
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !