ഫാന്റസി സ്‌പോര്‍ട്‌സ് പ്ലാറ്റ്‌ഫോം ഡ്രീം 11 ഈ സീസണിലെ ഐപിഎല്ലിനുള്ള ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പ് അവകാശത്തിനായി ബിസിസിഐയുമായി 222 കോടി ഡോളറിന്റെ കരാര്‍ ഒപ്പിട്ടു. സെപ്റ്റംബര്‍ 19 മുതല്‍ യുഎഇയില്‍ ആരംഭിക്കാന്‍ പോകുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2020 ല്‍ നിന്ന് ചൈനീസ് ഫോണ്‍ നിര്‍മ്മാതാവ് വിവോ പിന്മാറിയതിന് ശേഷമാണ് ഇത്.
ഫാന്റസി സ്‌പോര്‍ട്‌സ് പ്ലാറ്റ്‌ഫോം ഡ്രീം 11 ഐപിഎല്‍ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് അവകാശം 222 കോടി ഡോളറിനാണ് നേടിയത്. ഐപിഎല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഡ്രീം 11 ന് നാല് മാസവും 13 ദിവസവും അവകാശങ്ങള്‍ ഉണ്ടായിരിക്കും. മള്‍ട്ടിനാഷണല്‍ കമ്ബനികള്‍ നിരവധി സ്പോണ്‍സര്‍ഷിപ്പിനായി ശ്രമിച്ചെങ്കിലും ഡ്രീം 11 ഇത് സ്വന്തമാക്കുകയായിരുന്നു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ ഐപിഎൽ സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ 10 വരെ യുഎഇയില്‍ നടക്കും. ചൈന-ഇന്ത്യ അതിര്‍ത്തി പ്രശ്‌നം വന്നതോടെ പ്രതിവര്‍ഷം 440 കോടി ഡോളര്‍ നല്‍കിയ വിവോ ടൈറ്റില്‍ സ്പോണ്‍സര്‍ സ്ഥാനമൊഴിയുകയായിരുന്നു. 53 ദിവസത്തെ ടൂര്‍ണമെന്റില്‍ 10 മത്സരങ്ങള്‍ വൈകുന്നേരം 3:30ന് ആരംഭിക്കും, ബാക്കിയുള്ള മത്സരങ്ങള്‍ വൈകുന്നേരം 7:30ന് ആരംഭിക്കും.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !