നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് 14ദിവസത്തെ ക്വാറന്റൈന്‍ ആവശ്യമില്ല.
അബുദാബി: ഓഗസ്റ്റ് 21മുതല്‍ യുഎഇയില്‍ നിന്ന് നാട്ടിലേക്ക് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് ഫലം നിര്‍ബന്ധമാക്കിയിരിക്കുകയാണ് എയര്‍ ഇന്ത്യ. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു. ഷാര്‍ജയില്‍ നിന്ന് യാത്ര തിരിക്കുന്നവര്‍ക്ക് 48മണിക്കൂറിനുള്ളില്‍ ലഭിച്ച പരിശോധന ഫലമാണ് വേണ്ടത്.
അതേസമയം അബുദാബിയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് 96 മണിക്കൂറിനുള്ളില്‍ ലഭിച്ച പരിശോധനാ ഫലം മതിയാകും. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് 14ദിവസത്തെ ക്വാറന്റൈന്‍ ആവശ്യമില്ല.
ദുബായിലേക്ക് തിരിച്ചു വരുന്നവര്‍ ജനറല്‍ ഡയറക്‌ട്രേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ദുബായ് വെബ്‌സൈറ്റില്‍ ‘എന്‍ട്രി പെര്‍മിറ്റിനു’ അപേക്ഷിക്കണം. അംഗീകൃത കേന്ദ്രത്തില്‍ നിന്നുള്ള കോവിഡ് പി.സി.ആര്‍ നെഗറ്റീവ് പരിശോധനാ ഫലത്തിന്റെ സര്‍ട്ടിഫിക്കറ്റും ഒപ്പം കരുതണം. ‘കോവിഡ് 19 ഡിഎക്‌സ്ബി സ്മാര്‍ട്ട് ആപ്പ്’ ഉണ്ടായിരിക്കണം.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !