ഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുടെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നുവെന്ന് ഡല്‍ഹി ആര്‍മി ഹോസ്പിറ്റലിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട്. അണുബാധ അദ്ദേഹത്തിന്റെ ശ്വാസകോശത്തിലേക്ക് വ്യാപിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
അദ്ദേഹം ഇപ്പോഴും വെന്റിലേറ്ററില്‍ തുടരുകയാണെന്നും വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം സ്ഥിതിഗതികള്‍ കൃത്യമായി വിലയിരുത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പ്രണാബിന്റെ ആരോഗ്യത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നേരിയ പുരോഗതി ഉണ്ടായിരുന്നു. മകന്‍ അഭിജിത്ത് മുഖര്‍ജി ഇത് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. അതിനിടെയാണ് അണുബാധ ശ്വാസകോശത്തിലേക്ക് വ്യാപിച്ചത്.
ഓഗസ്റ്റ് പത്തിനാണ് ഇന്ത്യയുടെ മുന്‍ രാഷ്ട്രപതിയായിരുന്ന പ്രണാബ് മുഖര്‍ജി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. തലച്ചോറില്‍ രക്തം കട്ട പിടിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. കൊവിഡ് പോസിറ്റീവ് കൂടി ആയ അദ്ദേഹവുമായി സമ്ബര്‍ക്കം പുലര്‍ത്തിയിരുന്നവരോട് നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടിരുന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !