മലബാർ കലാപം 100-ാം വാർഷികം വൈവിധ്യമാർന്ന പ്രോഗ്രാമുകളുമായി മലപ്പുറം ജില്ല കെ.എം.സി.സി

0


ദുബൈ: വൈദേശികാധിപത്യത്തിൻ്റെ അടിമത്വത്തിൽ നിന്ന് മോചനം നേടുന്നതിനായി, പിറന്ന മണ്ണിൽ അഭിമാനത്തോടെ മരണം വരെ ജീവിക്കാൻ ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ സമരകാഹളമുഴക്കിയ 1921 ലെ മലബാർ കലാപത്തിൻ്റെ ഐതിഹാസികത നിറഞ്ഞ ഓർമ്മകൾ 100 വർഷങ്ങൾക്കിപ്പുറം പ്രവാസി സമൂഹത്തിന് മുന്നിൽ പങ്ക് വെയ്ക്കുന്നതിനായി ഒരു വർഷം നീണ്ടു നിൽക്കുന്ന വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കുവാൻ ദുബൈ മലപ്പുറം ജില്ലാ കെ.എം.സി.സി.പ്രവർത്തക സമിതി യോഗം തീരുമാനിച്ചു.ഇന്ത്യൻ സ്വതന്ത്ര്യ സമര ചരിത്ര താളുകളിൽ മലബാർ കലാപത്തെ ഉന്മൂലനം ചെയ്യുന്നതിനുള്ള ശ്രമങ്ങൾ നടക്കുമ്പോൾ, ദേശാഭിമാനം തുടിക്കുന്ന ആ ചരിത്ര പോരാട്ടത്തെ പുതു തലമുറയിൽ ജ്വലിക്കുന്ന ഓർമ്മകളായി നിലനിറുത്തുക എന്നതാണ് ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളിലൂടെ മലപ്പുറം ജില്ലാ കെ.എം.സി.സി ലക്ഷ്യമിടുന്നത്.പ്രവർത്തക സമിതി യോഗം സംസ്ഥാന മുസ്ലീം ലീഗ് വൈ: പ്രസിഡൻ്റ് സി.പി.ബാവ ഹാജി ഉദ്ഘാടനം ചെയ്തു. ഡോ: അൻവർ അമീൻ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.ചെമ്മുക്കൻ യാഹുമോൻ അദ്ധ്യക്ഷത വഹിച്ചു.

ഒരു വർഷം നീണ്ടു നിൽക്കുന്ന മലബാർ കലാപം 100-ാം വാർഷിക പ്രോഗ്രാം പദ്ധതി രൂപീകരണത്തിനായി പി.കെ.അൻവർ നഹ, കെ.പി.എ.സലാം, ഷമീം ചെറിയമുണ്ടം ,ഷക്കീർ പാലത്തിങ്ങൽ, എ.പി.നൗഫൽ,അബ്ദുൾ സലാം പരി എന്നിവരെ യോഗം ചുമതലപ്പെടുത്തി. പി.വി.നാസർ സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു. സിദ്ധീഖ് കാലൊടി വരവ് ചെലവ് കണക്കും,ശിഹാബ് ഏറനാട് റിപ്പോർട്ടും അവതരിപ്പിച്ചു.സംസ്ഥാന- ജില്ലാ ഭാരവാഹികളായ മുസ്തഫ തിരൂർ, ആവയിൽ ഉമ്മർഹാജി, ആർ.ശുക്കൂർ, മുസ്തഫ വേങ്ങര, മുജീബ് കോട്ടക്കൽ ഫക്രുദ്ദീൻ മാറാക്കര പ്രസംഗിച്ചു.ഷാഫി മാറഞ്ചേരി, സുബൈർ കുറ്റൂർ, അസീസ് ആവയിൽ, ടി.പി.സൈതലവി, ഉസ്മാൻ പൂക്കാട്ടീരി ,ഗഫൂർ പെരിന്തൽമണ്ണ, ഇർഷാദ് മലപ്പുറം, അഷ്റഫ് കൊണ്ടോട്ടി, ഷഹീദ് വള്ളിക്കുന്ന്, അൻവർ ഏറനാട്, നിഷാദ് പുൽപ്പാടൻ, മുഹമ്മദ്  അലി മങ്കട , നാസർ എടപ്പറ്റ,നിസാം ഇരുമ്പിളിയം എന്നിവർ വിവിധ മണ്ഡലം കമ്മിറ്റികളെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്തു. കെ.പി.പി തങ്ങൾ പ്രാർത്ഥന നിർവ്വഹിച്ചു.ഫൈസൽ തെന്നല സ്വാഗതവും ഷക്കീർ പാലത്തിങ്ങൽ നന്ദിയും പറഞ്ഞു

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !