ലോകത്ത് പ്രതിദിന രോഗബാധയിലും മരണനിരക്കിലും ഏറെ ദിവസങ്ങളായി ഇന്ത്യയാണ് മുന്നിലുളളത്. രോഗബാധിതരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തുളള അമേരിക്കയില്‍ ഇന്നലെ 35,696 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 969 പേര്‍ മരിച്ചു. ഇന്ത്യ കഴിഞ്ഞാല്‍ മൂന്നാം സ്ഥാനത്തുളള ബ്രസീലില്‍ ഇന്നലെ 35,252 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. 809 ആണ് ബ്രസീലില്‍ ഇന്നലത്തെ മരണനിരക്ക്.
രാജ്യത്ത് മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, കര്‍ണാടക, ഗുജറാത്ത് എന്നി സംസ്ഥാനങ്ങളിലാണ് രോഗബാധിതര്‍ കൂടുതലുളളത്. കേരളത്തിലും രോഗബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. ദേശീയ ശരാശരിയെക്കാള്‍ ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാണ് കേരളത്തില്‍ ഇപ്പോള്‍ ഉളളതെന്നാണ് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നത്. 100 ആളുകളെ പരിശോധിക്കുമ്ബോള്‍ എത്ര പേര്‍ക്ക് രോഗമുണ്ട് എന്നതിനെ അടിസ്ഥാനമാക്കിയാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കണക്കാക്കുന്നത്. കഴിഞ്ഞ ആഴ്ച രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.7 ശതമാനമായിരുന്നു. കേരളത്തിലാകട്ടെ ഇത് 9.1 ശതമാനമാണ്. ഈ മാസം മാത്രം ഉറവിടം അറിയാത്ത 6,055 കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ മാസം ഉറവിടം വ്യക്തമാകാത്ത 1,893 കേസുകള്‍ മാത്രമാണ് ഉണ്ടായത്.
ലോകത്ത് 3.17 കോടി ജനങ്ങള്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 9.75 ലക്ഷം പേര്‍ മഹാമാരിയെ തുടര്‍ന്ന് മരിച്ചു. വിവിധ രാജ്യങ്ങളിലായി 2.33 കോടി ജനങ്ങള്‍ രോഗമുക്തി നേടി. നിലവില്‍ 74.07 ലക്ഷം പേരാണ് ലോകത്ത് ചികിത്സയില്‍ കഴിയുന്നതെന്നും വേള്‍ഡോമീറ്റേഴ്‌സിന്റെ കണക്കുകള്‍ പറയുന്നു. ഇന്നലെ മാത്രം ലോകത്ത് 2.76 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 5,721 പേരാണ് കൊവിഡിനെ തുടര്‍ന്ന് മരിച്ചത്.
6,62,79,462 samples tested up to 22nd September for #COVID19. Of these, 9,53,683 samples were tested yesterday: Indian Council of Medical Research (ICMR) pic.twitter.com/OR2esifAZw
— ANI (@ANI) September 23, 2020
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !