കോട്ടക്കൽ മണ്ഡലത്തിൽ 5 ഗ്രാമീണ റോഡുകളുടെ നവീകരണത്തിന്
50 ലക്ഷം ഫണ്ടനുവദിച്ചു
കോട്ടക്കൽ: നിയോജക മണ്ഡലത്തിൽ നിന്നും പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ
ശുപാർശ ചെയ്തത് പ്രകാരം റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍
ഉള്‍പ്പെടുത്തി മണ്ഡലത്തിലെ 5 ഗ്രാമീണ റോഡുകള്‍ പുനരുദ്ധരിക്കുന്നതിന്
ഫണ്ടനുവദിച്ച് സർക്കാർ ഉത്തരവായി.
മങ്കേരി ആശാരിപ്പടി കമ്മാലിപ്പടി പാത്ത് വേ 10 ലക്ഷം
ഇറിഗേഷൻ കനാൽ പടി കുഞ്ഞൻ പടി പാത്ത് വേ 10 ലക്ഷം
ചീരക്കുഴി പാത്ത് വെ 10 ലക്ഷം (ഇരിമ്പിളിയം പഞ്ചായത്ത്) വട്ടപ്പറമ്പ് മേക്കോട് സൈഡ് കെട്ട് & കോൺക്രീറ്റ് 10 ലക്ഷം (എടയൂർ പഞ്ചായത്ത്) കുളമ്പ് ശ്മശാനം റോഡ് 10 ലക്ഷം (മാറാക്കര) എന്നീ റോഡുകൾക്കാണ് ഫണ്ടനുവദിച്ചത്.
പദ്ധതികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കി അടിയന്തിരമായി പ്രവർത്തനങ്ങൾ തുടങ്ങുന്നതിനാവശ്യമായ തുടർ നടപടികൾ സ്വീകരിക്കുമെന്ന് എം.എൽ.എ പറഞ്ഞു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !