നിലവില്‍ ഒരു കോവിഡ് വാക്സിനും ഫലപ്രാപ്തി തെളിയിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന. വിവിധ രാജ്യങ്ങളിലായി കോവിഡ് വാക്സിന് പരീക്ഷണങ്ങള്‍ പുരോഗമിക്കുകയാണ്. എന്നാല്‍ ഒരു കോവിഡ് വാക്സിനും ഇതുവരെ ലോകാരോഗ്യ സംഘടന നിഷ്കര്‍ഷിക്കുന്ന ഫലപ്രാപ്തി തെളിയിച്ചിട്ടില്ല- സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനം ഗബ്രിയേസസ് പറഞ്ഞു.
ഇപ്പോള്‍ പരീക്ഷണം നടന്നുകൊണ്ടിരിക്കുന്ന വാക്സിനുകള്‍ ഫലംചെയ്യുമോ എന്ന കാര്യത്തില്‍ ഉറപ്പ് പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ടെത്തിയ വാക്സിനുകള്‍ കൂടുതല്‍ പേരില്‍ പരീക്ഷണം നടത്തുന്നതിലൂടെ ഏറ്റവും ഫലപ്രദമായ ഒന്നിലേക്ക് എത്തിച്ചേരാന്‍ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവില്‍ 200ലധികം വാക്സിനുകളാണ് പരീക്ഷണം നടത്തിവരുന്നത്. വാക്സിനുകളുടെ ചരിത്രത്തില്‍, ചില പരീക്ഷണങ്ങള്‍ വിജയിക്കുകയും മറ്റു ചിലത് പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്. കോവിഡിന്റെ കാര്യത്തിലും അതുതന്നെയാകും സ്ഥിതി.
അടുത്തൊരു മഹാമാരി വരുന്നതിനുമുന്പ് ലോകരാജ്യങ്ങള്‍ സജ്ജമാകണം. ആരോഗ്യമേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ രാജ്യങ്ങള്‍ ശ്രദ്ധിക്കണം- ടെഡ്രോസ് അഥനം കൂട്ടിച്ചേര്‍ത്തു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !