തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (മെയിന്‍സ്) പരീക്ഷാ പരിശീലന ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സെന്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ കേരളയുടെ കീഴില്‍ തിരുവനന്തപുരം മണ്ണന്തല അംബേദ്കര്‍ ഭവനിലുള്ള കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാഡമി സെപ്റ്റംബര്‍ 22ന് ആരംഭിക്കുന്ന പരിശീലന ക്ലാസിലേക്കുള്ള പ്രവേശനത്തിനാണ് അപേക്ഷ ക്ഷണിച്ചത്. 22 മുതല്‍ ഒന്നര മാസം ഓണ്‍ലൈനായി ക്ലാസുകള്‍ ക്രമീകരിച്ച് പരിശീലനം നല്‍കും.
അപേക്ഷാഫോം www.ccek.org / www.kscsa.org എന്നിവയില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ഓണ്‍ലൈനായി ഫീസടയ്ക്കാനുള്ള സൗകര്യം വെബ്സൈറ്റില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷയും ഓണ്‍ലൈനായി ഫീസ് ഒടുക്കിയ ഇ-രസീതിന്റെ പകര്‍പ്പും [email protected] ലേക്ക് സെപ്റ്റംബര്‍ 21ന് മുമ്ബ് അയക്കണം. 5950 രൂപയാണ് ഫീസ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8281098862, 8281098863.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !