ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 70-ാം പിറന്നാള്‍. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ പതിവ് ആഘോഷങ്ങള്‍ ഒന്നുമില്ലാതെയായിരിക്കും പ്രധാനമന്ത്രിയുടെ പിറന്നാള്‍ദിനം.
2014 നു ശേഷം തന്റെ പിറന്നാള്‍ ദിനത്തില്‍ മോദി അമ്മ ഹീരാ ബായിയെ സന്ദര്‍ശിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ ഈ സന്ദര്‍ശനവും ഉണ്ടാവില്ല. അതേസമയം, ബിജെപി മോദിയുടെ പിറന്നാള്‍ വിവിധ പ്രവര്‍ത്തനങ്ങളിലൂടെ ആഘോഷിക്കുന്നുണ്ട്. സെപ്തംബര്‍ 20 വരെ നീളുന്ന സേവനവാര പരിപാടികളാണ് ബിജെപി ആഹ്വാനം ചെയ്തിരിക്കുന്നത്. സ്വച്ച്‌ഭാരതിനും പരിസ്ഥിതി സംരക്ഷണത്തിനും പ്രാധാന്യം കൊടുത്തുകൊണ്ടുള്ള പരിപാടികളാണ് ആഹ്വാനം ചെയ്തിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. സമൂഹ മാധ്യമം വഴിയാണ് രാഹുല്‍ ഗാന്ധി മോദിയെ ആശംസിച്ചത്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !