കുറ്റിപ്പുറം: തവന്നൂരിൽ വൻ കുഴൽപണവേട്ട. നാഗ്പൂരിൽ നിന്ന് അരിയുമായി വന്ന ലോറിയിൽ കടത്താൻ ശ്രമിച്ച ഒന്നര കോടിയോളം രൂപയാണ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടിയത്. വാഹനത്തിന്റെ ഡ്രൈവർ ചമ്രവട്ടം സ്വദേശി വൈശാഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വൈശാഖിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.
തവന്നൂരിലെ വൃദ്ധസദനത്തിനടുത്തുള്ള മൊത്തവ്യാപാര കേന്ദ്രത്തിലേക്ക് അരിയുമായി വന്ന ലോറിയിലാണ് പണം കടത്താൻ ശ്രമിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് നിന്നുള്ള എക്‌സൈസ് എൻഫോഴ്‌മെന്റ് സംഘം സ്ഥലത്ത് കാത്തുനിന്നു. ലോഡ് ഇറക്കിയയുടൻ ലോറി വളഞ്ഞു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ലോറിയിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 1, 38,50000 രൂപ കണ്ടെത്തിയത്. രണ്ടായിരം, അഞ്ഞൂറ്, ഇരുന്നൂറ്, നൂറ് എന്നീ അനുപാതത്തിലായിരുന്നു നോട്ടുകൾ.
ചാലിശേരിയിലെ അടയ്ക്ക വ്യാപാരി ഷിനോജിന് വേണ്ടിയാണ് പണം എത്തിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. പിടിച്ചെടുത്ത പണം എക്‌സൈസ് എൻഫോഴ്‌മെന്റ് സ്‌ക്വാഡ് കുറ്റിപ്പുറം പൊലീസിന് കൈമാറി. വാഹനത്തിന്റെ ഡ്രൈവർ ചമ്രവട്ടം സ്വദേശി വൈശാഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വൈശാഖിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !