സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ.)യുടെ എ.ടി.എമ്മുകളില്‍നിന്ന് ഒറ്റത്തവണ പിന്‍ (ഒ.ടി.പി.) ഉപയോഗിച്ച് പണം പിന്‍വലിക്കുന്നതിനുള്ള സമയപരിധി നീട്ടി. ഇനി 24 മണിക്കൂറും ഈ സേവനം ലഭ്യമായിരിക്കും. സെപ്റ്റംബര്‍ 18 മുതലാണ് ഈ സേവനം ലഭ്യമാകുക. 2020 ജനുവരി ഒന്നുമുതലാണ് ഒ.ടി.പി. അധിഷ്ഠിത പണം പിന്‍വലിക്കല്‍ സംവിധാനം എസ്.ബി.ഐ. നടപ്പാക്കിയത്.
10,000 രൂപയ്ക്ക് മുകളില്‍ ഇനി ഇത്തരത്തില്‍ പിന്‍വലിക്കാനാകും. നേരത്തെ വൈകിട്ട് എട്ടു മുതല്‍ രാവിലെ എട്ടു വരെ ആയിരുന്നു ഈ സേവനം ലഭിച്ചിരുന്നത്. ഇതിനായി ഇടപാടുകാര്‍ മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്.
ഉപഭോക്താവിന് പണം പിന്‍വലിക്കുന്നതിന് മുന്‍പായി മൊബൈലിലേക്ക് ഒരു ഒടിപി ലഭിക്കും. ഈ ഒടിപി ഒരു തവണ മാത്രമേ ഉപയോഗിക്കാന്‍ കഴിയുകയുള്ളൂ. അനധികൃത ഇടപാടുകളില്‍നിന്നും തട്ടിപ്പുകളില്‍ നിന്നും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് എസ്.ബി.ഐ ഇത്തരത്തില്‍ ഒരു സംവിധാനം തയ്യാറാക്കിയത്.
Your transactions at SBI ATMs are now more secure than ever.
— State Bank of India (@TheOfficialSBI) September 15, 2020
SBI extends OTP based cash withdrawal facility to 24x7 for amount ₹10,000 and above from 18.09.2020.#SafeTransaction #SBIATM #ATMTransaction #OTP #ATM pic.twitter.com/4rHo7jEXBh
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !