ജിദ്ദ: സൗദിയിലേക്ക് ഇന്ത്യക്കാർ പ്രവേശിച്ച് തുടങ്ങി. ദുബായ് വഴി പതിനാല് ദിവസത്തിലധികം ഇന്ത്യയിൽ നിന്നും വിട്ടു നിന്നവരാണ് സൗദിയിൽ എത്തിയത്. ഇതോടെ പതിനാല് ദിവസത്തിലധികം ഇന്ത്യക്ക് പുറമെ കഴിയുന്നവർക്ക് സൗദിയിലേക്ക് പ്രവേശനം സാധ്യമാകുമെന്ന് വ്യക്തമായി. പ്രവേശന വിലക്ക് നിയമം പ്രാബല്യത്തിൽ വന്നതിനു ശേഷം ഒന്നിലധികം മലയാളികളാണ് ദുബായ് വഴി സൗദിയിൽ എത്തിയത് .
ദുബായ്, ജിദ്ദ വിമാനത്താവളങ്ങളിൽ യാതൊരു വിധ പ്രശ്‌നങ്ങളും നേരിടേണ്ടി വന്നിട്ടില്ലെന്നും സഊദിയിലേക്കുള്ള യാത്രയായതിനാൽ ഇന്ത്യയിൽ നിന്നും വിട്ട് നിൽക്കുന്നത് പതിനാല് ദിവസം കഴിഞ്ഞുവെന്ന് ദുബായ് എമിഗ്രെഷൻ ഉറപ്പ് വരുത്തിയിരുന്നതായും ഇവർ പറഞ്ഞു. ജിദ്ദയിൽ ഇറങ്ങിയ ശേഷം പ്രത്യേക ഫോമിൽ ഒപ്പ് വെച്ച് നൽകിയെന്നതല്ലാതെ മറ്റു യാതൊരു നടപടികളും പുതുതായി ഏർപ്പെടുത്തിയിരുന്നില്ലെന്നും ഇവർ വ്യക്തമാക്കി. ദുബായിൽ നിന്നും 48 മണിക്കൂർ പിന്നിടാത്ത നെഗറ്റിവ് റിസൾട്ടുള്ള പിസിആർ ടെസ്റ്റുമായാണ് സഊദി പ്രവേശനം സാധ്യമാകൂ.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !