ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് കൊണ്ടോട്ടി സ്വദേശിനിയുടെ ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ഡി.എം.ഒയോടും ജില്ലാ പോലീസ് മേധാവിയോടും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്നലെയായിരുന്നു മലപ്പുറം കൊണ്ടോട്ടി സ്വദേശി എന്‍.സി മുഹമ്മദ് ഷെരീഫിന്റെ ഭാര്യ ഷഹ്‌ല തന്‍സിക്ക് മലപ്പുറത്തേയും കോഴിക്കോട്ടേയും വിവിധ ആശുപത്രിയില്‍ നിന്ന് ദുരനുഭവം ഉണ്ടായത്. ഷഹ്‌ലയ്ക്ക് കോവിഡ് പോസീറ്റീവ് ആയിരുന്നുവെങ്കിലും ഭേദമായിരുന്നു. ഇതിന്റെ സര്‍ട്ടിഫിക്കറ്റും കയ്യിലുണ്ടായിരുന്നു. പക്ഷെ അടിയന്തര ചികിത്സയ്ക്കായി ആദ്യം മഞ്ചേരി മെഡിക്കല്‍ കോളേജിലും പിന്നീട് കോഴിക്കോട്ടെ വിവിധ ആശുപത്രിയിലും എത്തിച്ചെങ്കിലും ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്ന് പറഞ്ഞ് മടക്കി അയച്ചു. അവസാനം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ച് ശസ്ത്രക്രിയ നടത്തിയെങ്കിലും രണ്ട് കുട്ടികളും മരിക്കുകയും ചെയ്തു.
സംഭവത്തില്‍ വലിയ പ്രതിഷേധം ഉയരുന്നതിനിടെയാണ് മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തത്. മഞ്ചേരി മെഡിക്കല്‍ കോളേജ്, കോഴിക്കോട് കോട്ടപ്പറമ്പ് ആശുപത്രി, ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രി, മുക്കത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലെല്ലാം ഇവര്‍ ചികിത്സ തേടി അലഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !