സര്‍ക്കാറിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മികവിന്റെ കേന്ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആധുനിക സൗകര്യങ്ങളോടെ ജില്ലയില്‍ നിര്‍മിച്ച ഒന്‍പത് വിദ്യാലയങ്ങളുടെ കെട്ടിടങ്ങള്‍ ഒക്‌ടോബര്‍ മൂന്നിന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യും. ആറ് സ്‌കൂളുകള്‍ക്ക് കിഫ്ബിയില്‍ നിന്ന് മൂന്നു കോടി വീതവും മൂന്നു സ്‌കൂളുകള്‍ക്ക് പ്ലാന്‍ ഫണ്ട് ഉപയോഗിച്ചും നിര്‍മിച്ച കെട്ടിടങ്ങളാണ് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കുന്നത്. ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അധ്യക്ഷനാകും. ധനവകുപ്പ് മന്ത്രി ഡോ.തോമസ് ഐസക്ക് മുഖ്യപ്രഭാഷണം നടത്തും.
മഞ്ചേരി ജി.ബി.എച്ച്.എസ്.എസ്, മലപ്പുറം എം.എസ്.പി.എച്ച്.എസ്.എസ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി ജി.എം.എച്ച്.എസ്.എസ്, പൂക്കോട്ടൂര്‍ ജി.എച്ച്.എസ്.എസ്, എടപ്പാള്‍ ജി.എച്ച്.എസ്.എസ്, തൃക്കാവ് ജി.എച്ച്.എസ്.എസ്, വേട്ടേക്കോട് ജി.യു.പി.എസ്, ഇരുമ്പുഴി ജി.എല്‍.പി.എസ്, നിലമ്പൂര്‍ മാനവേദന്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ കെട്ടിടങ്ങളാണ് ഉദ്ഘാടനത്തിനൊരുങ്ങുന്നത്.
അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മിക്കുന്ന ബഹുനില കെട്ടിടങ്ങളില്‍ വിശാലമായ ക്ലാസ്‌റൂമുകള്‍, ലാബുകള്‍, ഡൈയിനിങ് ഹാളുകള്‍, അടുക്കള, ലൈബ്രറി, സ്‌പോര്‍ട്‌സ് റൂം, സ്റ്റാഫ് റൂം, കൗണ്‍സിലിങ് റൂം, ലാംഗേജ് റൂം, റെക്കോര്‍ഡ് റൂം, ടോയ്‌ലറ്റ് സൗകര്യങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്. ചടങ്ങില്‍ പൂക്കോട്ടുംപാടം ജി.എച്ച്.എസ്.എസ്, കാട്ടിലങ്ങാടി ജി.എച്ച്.എസ്.എസ്, കാവനൂര്‍ ജി.എച്ച്.എസ്.എസ്, നെല്ലിക്കുത്ത് ജി.വി.എച്ച്.എസ്.എസ,് വേങ്ങര ജി.എം.എച്ച്.എസ്.എസ്, മുണ്ടമ്പ്ര ജി.യു.പി.എസ്, കൊമ്പുകല്ല് ജി.എല്‍.പി.എസ് എന്നീ സ്‌കൂളുകളിലെ പുതിയ കെട്ടിടങ്ങളുടെ നിര്‍മാണ പ്രവൃത്തി ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !