തൃശൂരിൽ കുത്തേറ്റ് ചികിത്സയിലായിരുന്ന വനിതാ ഡോക്ടർ മരിച്ചു. കുട്ടനെല്ലൂരിൽ ദന്താശുപത്രിയിൽ വെച്ച് ചൊവ്വാഴ്ചയാണ് ഡോ. സോന (30)നെ സുഹൃത്ത് കുത്തിയത്.
സുഹൃത്തും ദന്താശുപത്രിയുടെ പാർട്നറുമായ മഹേഷാണ് കുത്തിയത്. സോനയെ കുത്തിയ മഹേഷ് കാറിലാണ് രക്ഷപ്പെട്ടത്. ഇയാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
രണ്ട് വർഷമായി സോനയും മഹേഷും ചേർന്നാണ് ആശുപത്രി നടത്തുന്നത്. നേരത്തെ സോനയും ബന്ധുക്കളും മഹേഷിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് മഹേഷ് ആശുപത്രിയിലെത്തി സോനയെ ആക്രമിച്ചത്.
പരുക്കേറ്റ ഉടനെതന്നെ സോനയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഞായർ രാവിലെ മരിച്ചു. ഭർത്താവുമായി വേർപിരിഞ്ഞു താമസിക്കുകയായിരുന്ന സോന രണ്ടു വർഷമായി മഹേഷിനൊപ്പം കുരിയാച്ചിറയിലെ ഫ്ലാറ്റിലായിരുന്നു താമസം.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !