ജിദ്ദ: അഹിംസയിലൂടെ സത്യാഗ്രഹം എന്ന സമര സിന്ധാന്തത്തിലൂടെ ലോകമെമ്പാടും മഹത്മാ ഗാന്ധി ശ്രദ്ധേയനായ ഒക്ടോബർ 2 . ഇന്ന് കടന്ന് പോവുന്നത് ഹാത്രസിൽ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ രോദനം സ്ത്രീ സമൂഹം ഏറ്റെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് സലീനാ മുസാഫിർ പറഞ്ഞു. മത മൈത്രിയുടേയും സാഹോദര്യത്തിന്റേയും പ്രതീകമായ മലപ്പുറം ജില്ലാ ആസ്ഥാനത്തെ മലപ്പുറം മുനിസിപ്പൽ പ്രദേശത്തുള്ള ജിദ്ധയിലെ പ്രവാസി കൂട്ടായ്മയായ മലപ്പുറം സൗഹൃദവേദി ജിദ്ധ വനിതാ വിംഗ് സഫയർ ഓഡിറ്റോറിയത്തിൽ വെച്ച് അംഗങ്ങളുടെ മക്കൾക്ക് പ്ലസ് ടു , എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എ പ്ലസ് ലഭിച്ച വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങ് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
നൂറുന്നീസ ബാവ അദ്ധ്യക്ഷത വഹിച്ചു. യു എം ഹുസ്സൈൻ മലപ്പുറം ആമുഖ പ്രസംഗം നടത്തി.
23 വർഷത്തെ പ്രവാസം അവസാനിപ്പിച്ചു മടങ്ങുന്ന സ്ഥാപകാംഗം റഫീഖ് കലയത്ത്, വനിതാ വിംഗ് കോർഡിനേറ്റർ ഷഖീല റഫീഖ് എന്നിവർക്കുള്ള സ്നേഹോപഹാരം ചെയർമാൻ യു എം ഹുസ്സൈൻ മലപ്പുറം , വനിതാ വിംഗ് കൺവീനർ നൂറുന്നീസ ബാവ , മലപ്പുറം സൗഹൃദവേദി ജിദ്ധ കുടുംബാംഗങ്ങൾ ചേർന്ന് നൽകി.
സ്നേഹോപഹാരം ഏറ്റുവാങ്ങി റഫീഖ് കലയത്ത് , ഷക്കീലറഫീഖ് മറുപടി പ്രസംഗത്തിൽ നന്ദി അറിയിച്ചു സംസാരിച്ചു
" ഈദ് ഫൺ 2020 " ക്വിസ് മൽസരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ശ്രീമതി : സലീനാ മുസാഫിറിനുള്ള സമ്മാനം യു എം ഹുസ്സൈൻ മലപ്പുറം നൽകി.
ചിത്രരചനാ മൽസര വിജയികളായ നൈന ഫാത്തിമ ( കിഡ്സ് ) , മുഹമ്മദ് ആദിൽ മന്നയിൽ ( ജൂനിയർ ) , സഫ കക്കാട്ട് ( സീനിയർ ) എന്നിവർക്കുള്ള സമ്മാനദാനം
നൗഷാദ് വരിക്കോടൻ , മുനീർ മന്നയിൽ , സൈനുദ്ധീൻ മലപ്പുറം , ഷറഫു കൊന്നോല എന്നിവർ നൽകി.
പ്ലസ് ടു, എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയവർക്കുള്ള സ്നേഹോപഹാരം ലത്തീഫ് നരിപ്പറ്റ , സലീം സൂപ്പർ , കമാൽ കളപ്പാടൻ , റഫീഖ് പാണക്കാട് ,സലീം നാലകത്ത് എന്നിവർ നൽകി.
നജീബ കലയത്ത് സ്വാഗതവും പി കെ വീരാൻ ബാവ നന്ദിയും പറഞ്ഞു.
ഫോട്ടോ ക്യാപ്ഷൻ : മലപ്പുറം സൗഹൃദവേദി സ്ഥാപകാംഗം റഫീഖ് കലയത്ത് , ഷക്കീല റഫീഖ് കലയത്തിന് യു എം ഹുസ്സൈനും , നൂറുന്നീസ ബാവയും ചേര്ന്ന് ഉപഹാരം നൽകി
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !