യു.എ.ഇയിലേക്ക് മടങ്ങി വരാന്‍ ആഗ്രഹിക്കുന്ന അബുദാബി അല്‍ഐന്‍ താമസവിസക്കാര്‍ ഐ.സി.എ വെബ്സൈറ്റില്‍ എന്‍ട്രി സ്റ്റാറ്റസ് പരിശോധിച്ച് ഗ്രീന്‍ ടിക്കുണ്ടെന്ന് ഉറപ്പു വരുത്തി വേണം യാത്ര പുറപ്പെടാനെന്ന് ഷാര്‍ജയുടെ ഔദ്യോഗിക വിമാന കമ്പനിയായ എയര്‍ അറേബ്യ അറിയിച്ചു. മറ്റ് എമിറേറ്റുകളിലെ താമസ വിസക്കാര്‍ക്ക് ഷാര്‍ജയില്‍ വിമാനമിറങ്ങാന്‍ നിലവില്‍ അനുമതിയുടെ ആവശ്യമില്ല.
റാസ്സല്‍ഖൈമയില്‍ വിമാനമിറങ്ങുന്ന അബുദാബി അല്‍ഐന്‍ താമസ വിസക്കാരും ഐ.സി.എ വെബ്സൈറ്റ് പരിശോധിച്ച് യാത്രയ്ക്ക് തടസ്സമില്ലെന്ന് ഉറപ്പാക്കണമെന്ന് എയര്‍ അറേബ്യ നിര്‍ദ്ദേശിച്ചു. റാസ്സല്‍ഖൈമയിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ എയര്‍ അറേബ്യ വ്യാഴാഴ്ച പൂര്‍ണ്ണ തോതില്‍ പുനരാരംഭിക്കും.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !