ബാബ രാംദേവ് ആനയുടെ പുറത്തുനിന്ന് താഴേക്ക് വീണു. ആനപ്പുറത്ത് കയറിയിരുന്നുകൊണ്ട് യോഗ ചെയ്യുന്നതിനിടെയായിരുന്നു താഴേക്ക് വീണത്. സംഭവത്തില്‍ യോഗ ഗുരുവിന് പരിക്കൊന്നും പറ്റിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
മഥുരയിലെ മഹാവനിലെ രാംനരേതി ആശ്രമത്തില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. ആനയുടെ പുറത്ത് കയറിയിരുന്നുകൊണ്ട് യോഗ ചെയ്യുകയായിരുന്നു ബാബ രാംദേവ്. ആന അനങ്ങിയതോടെ ബാലന്‍സ് നഷ്ടമായി താഴെ വീഴുകയായിരുന്നു.
സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. താഴെ വീണതോടെ പൊടിതട്ടി ചിരിച്ചുകൊണ്ട് പോകുന്ന രാംദേവിനേയും വീഡിയോയില്‍ കാണാം. ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് പ്രതികരിച്ചത്.
And here is Baba Ramdev performing yoga on Elephant in UP.. Visuals says it all... #Ramdev pic.twitter.com/dCqtvWOqTE
— Anubhav Khandelwal (@_anubhavk) October 13, 2020
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !