ദുബായ് | ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍ തിയതികള്‍ പ്രഖ്യാപിച്ചു. ഈ വര്‍ഷം ഡിസംബര്‍ 17 മുതല്‍ 2021 ജനുവരി 30 വരെയാണ് ഡിഎസ്‌എഫ്.ഉദ്ഘാടന ദിവസം മുതല്‍ അവസാനം വരെ മനംമയക്കുന്ന ഒട്ടേറെ പരിപാടികളാണ് ഡിഎസ്‌എഫിനോടനുബന്ധിച്ച് നടക്കുക.
ലോക പ്രശസ്ത സംഗീതജ്ഞര്‍ പങ്കെടുക്കുന്ന സ്റ്റേജ് പരിപാടികള്‍, ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോകള്‍, വിസ്മയിപ്പിക്കുന്ന കരിമരുന്ന് പ്രയോഗം, മാളുകളില്‍ വിനോദ പരിപാടികള്‍, വിലകൂടിയ സമ്മാനങ്ങള്‍ നല്‍കുന്ന നറുക്കെടുപ്പുകള്‍ എന്നിവ കൂടാതെ, പുതുവത്സരത്തിന് പ്രത്യേക ആഘോഷവുമുണ്ടായിരിക്കുമെന്ന് സംഘാടകരായ ദുബായ് ഫെസ്റ്റിവല്‍ ആന്‍ഡ് റിട്ടെയില്‍ എസ്റ്റാബ്ലിഷ്മെന്റ് (ഡിഎഫ് ആര്‍ഇ) അറിയിച്ചു.
ഇത്തവണ ഒരാഴ്ച നേരത്തെയാണ് ദുബൈ ഷോപ്പിങ് ഫെസ്റ്റിവല്‍ ആരംഭിക്കുന്നത്. സ്‍കൂള്‍ അവധി ദിനങ്ങളടക്കം പരിഗണിച്ച് പരമാവധിപ്പേര്‍ക്ക് എത്തിച്ചേരാനുള്ള സൗകര്യം പരിഗണിച്ചാണ് ഈ മാറ്റം. കൊവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കുന്ന എല്ലാ മാളുകളും കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചായിരിക്കും പ്രവര്‍ത്തിക്കുകയെന്നും അറിയിച്ചിട്ടുണ്ട്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !