ലുലുവിൽ വീണ്ടും7,500 കോടി രൂപനിക്ഷേപിക്കാൻ അബുദാബി സർക്കാർ

0

അബുദാബി
|  അബുദാബിസർക്കാർഉടമസ്ഥതയിലുള്ളതും,രാജകുടുംബാംഗമായ ശൈഖ്  താനുൺ ബിൻ സായിദ് അൽ നഹ്യാൻ ചെയർമാനുമായ അബുദാബികമ്പനി (A.D.Q) വീണ്ടും ലുലു ഗ്രൂപ്പിൽ മുതൽ മുടക്കുന്നു. മധ്യപൗരസ്ത്യദേശത്തെയുംഉത്തരാഫ്രിക്കയിലെയും ഏറ്റവും വലിയ വിപണിയായ (Middle East & North Africa Region – MENA) ഈജിപ്തിലെ പ്രവർത്തനം കൂടുതൽ വിപുലമാക്കുന്നതിനായി 7,500 കോടി രൂപയാണ് (100 കോടി ഡോളർ)ലുലുവിൻ്റെ   ഈജിപ്ത്  കമ്പനിയിൽഅബുദാബി സർക്കാർനിക്ഷേപിക്കുന്നത്. 
ഇതു സംബന്ധിച്ച കരാറിൽ അബുദാബികമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മുഹമ്മദ് ഹസ്സൻ അൽ സുവൈദിയും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയും തമ്മിൽ ഒപ്പ് വെച്ചു. 

ഈജിപ്തിലെവിവിധനഗരങ്ങളിൽ30 ഹൈപ്പർമാർക്കറ്റുകൾ, 100 മിനിമാർക്കറ്റുകൾ, ആധുനിക സൗകര്യങ്ങളോടുകൂടിയ ലോജിസ്റ്റിക്സ് സെൻ്റർ, ഈകോമേഴ്സ് വിപുലീകരണം എന്നിവയ്ക്കുവേണ്ടിയാണ്പുതിയനിക്ഷേപംഉപയോഗിക്കുക. മൂന്ന് മുതൽഅഞ്ച്വർഷത്തിനുള്ളിൽപൂർത്തിയാക്കാൻഉദ്ദേശിക്കുന്നപുതിയമാർക്കറ്റുകൾപ്രവർത്തനസജ്ജമാകുന്നതോടുകൂടിമലയാളികളുൾപ്പെടെ 12,000 -ലധികംആളുകൾക്ക് ഈജിപ്തിൽ തൊഴിൽലഭ്യമാകും. 

ഇത് രണ്ടാമത് തവണയാണ് എം.എ.യൂസഫലിചെയർമാനായലുലു ഗ്രൂപ്പിൽ  അബുദാബി സർക്കാർ വീണ്ടും മൂലധന നിക്ഷേപമിറക്കുന്നത്. കഴിഞ്ഞ മാസം 8,200 കോടി രൂപ (US$ 1.1 Billion)ഇന്ത്യയും ഖത്തറും ഒഴികെയുള്ള രാജ്യങ്ങളിലെപ്രവർത്തനത്തിനായിമുതൽമുടക്കിയിരുന്നു. 
ലുലു ഗ്രൂപ്പിനോടുള്ളവിശ്വാസമാണ്തുടർച്ചയായനിക്ഷേപംസൂചിപ്പിക്കുന്നതെന്നും ഇതിന്  അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനോടും മറ്റ് രാജകുടുംബാംഗങ്ങളോടും നന്ദി പറയുന്നുവെന്നും  എം.എ.യൂസഫലി പറഞ്ഞു. കൂടുതൽ രാജ്യങ്ങളിലേക്ക് ലുലുവിൻ്റെ പ്രവർത്തനം വ്യാപിപ്പിക്കുന്നതോടൊപ്പം കേരളമടക്കമുള്ള ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ ഹൈപ്പർമാർക്കറ്റുകളും മിനി മാർക്കറ്റുകളും ആരംഭിക്കുമെന്നും  യൂസഫലി കൂട്ടിച്ചേർത്തു. 
ലുലുവിൻ്റെ രണ്ടാമത് ഹൈപ്പർമാർക്കറ്റ് കഴിഞ്ഞ മാസംതലസ്ഥാനമായ കെയ്റോക്കടുത്തുള്ള ഹെലിയോപ്പോളീസിൽ പ്രവർത്തനമാരംഭിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !