വേങ്ങര | (www.mediavisionlive.in) കണ്ണമംഗലം ചേറൂരിലെ മണ്ടോട്ടിൽ സലാഹുദ്ദീൻ (29) അബുദാബിയിൽനിന്ന് കരിപ്പൂരിൽ എത്തിയത് വിമാനത്തിൽ ഒറ്റയ്ക്ക് യാത്രചെയ്ത്. ഒറ്റയ്ക്ക് വിമാനത്തിൽ യാത്രചെയ്യണമെങ്കിൽ അത്രയും പണം മുടക്കി വിമാനം ചാർട്ടർ ചെയ്യണം. എന്നാൽ ഇതില്ലാതെ വിമാനത്തിൽ ഒരു യാത്രക്കാരൻ ഒറ്റയ്ക്കാവുന്നത് അപൂർവങ്ങളിൽ അപൂർവം.
അബൂദാബി അഡ്‌നോക്കിൽ ജോലിചെയ്യുന്ന സലാഹുദ്ദീൻ ബുധനാഴ്ചയാണ് മുൻ തീരുമാനപ്രകാരം എയർഇന്ത്യ എക്സ്‌പ്രസ് IX 1348 വിമാനത്തിൽ ദുബായ് വിമാനത്താവളത്തിൽനിന്ന് കരിപ്പൂരിലേക്ക് പുറപ്പെട്ടത്. എയർപോർട്ടിലെത്തിയപ്പോഴാണ് വിമാനം മധുര വഴിയാണ് പോവുന്നതെന്നറിഞ്ഞത്. മധുരയിലെത്തിയപ്പോൾ വിമാനത്തിലുള്ള യാത്രക്കാരെല്ലാം ഇറങ്ങി. മധുരയിൽനിന്ന് വിമാനം ഉയരുന്ന നിർദ്ദേശം വന്നപ്പോഴാണ് താനൊറ്റയ്ക്കാണ് വിമാനത്തിൽ യാത്രക്കാരനായുള്ളതെന്ന് അറിയുന്നത്. അഞ്ചുജീവനക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. കരിപ്പൂരിൽ ഇറങ്ങിയപ്പോഴാവട്ടെ വി.ഐ.പി. പരിഗണനയും. ബാഗേജുകളെല്ലാം കൈയിൽത്തന്നെ നൽകി പരിശോധനകളെല്ലാം ഞൊടിയിടയിൽ പൂർത്തിയാക്കി. വിദേശത്തുനിന്ന് എത്തുന്നവർക്ക് ആരോഗ്യവകുപ്പ് നൽകുന്ന നിർദ്ദേശങ്ങൾ നൽകി വേഗത്തിൽ പുറത്തേക്ക് വിട്ടു. അപൂർവമായി ലഭിച്ച അവസരത്തിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !