എടയൂര്‍ | (www.mediavisionlive.in) കിണറ്റില്‍ ആരോ വീണെന്ന സംശയത്തിലാണ് അമീറലി എടുത്തു ചാടിയത്. ഊളിയിച്ച് ടീഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുയര്‍ത്തിയപ്പോഴാണ് സ്വന്തം കുഞ്ഞിനെ തന്നെയാണ് മരണത്തില്‍ നിന്ന് രക്ഷപ്പെടുത്തിയതെന്ന് അദ്ദേഹത്തിന് മനസിലായത്. മലപ്പുറം വളാഞ്ചേരി എടയൂര്‍ നോര്‍ത്ത് ബാങ്കുംപടിയിലെ തയ്യാട്ടില്‍ വീട്ടില്‍ അമീറലിയാണ് 11 കാരനായ തന്റെ മകന്‍ റെനിലിന് ജീവിതം വീണ്ടെടുത്തു നല്‍കിയത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്കുശേഷം അമീറലിയുടെ മുറ്റത്ത് അയല്‍വീട്ടിലെ കുട്ടികളെല്ലാം കളിക്കാനെത്തിയിരുന്നു. പെട്ടെന്നാണ് ഭാര്യയുടെ ഉച്ചത്തിലുള്ള കരച്ചില്‍കേട്ടത്. കിണറ്റില്‍ ആരോ വീണിട്ടുണ്ടെന്ന് ഭാര്യ പറഞ്ഞതനുസരിച്ച് വീട്ടുമുറ്റത്തെ കിണറ്റിലേക്കാണ് അമീറലി ആദ്യം ഓടിച്ചെന്നുനോക്കിയത്. അസ്വാഭാവികമായി ഒന്നും കണ്ടില്ല. തുടര്‍ന്ന് വീടിന് മുന്‍പിലുള്ള തൊട്ടടുത്ത കിണറ്റിന്‍കരയിലേക്കോടി.
നോക്കിയപ്പോള്‍ കിണറ്റില്‍ വെള്ളം നന്നായി ഇളകുന്നു. ആരോ കിണറ്റില്‍ വീണിട്ടുണ്ട് എന്ന തോന്നലോടെ എടുത്തുചാടി. ഒരു കുട്ടി മുങ്ങിത്താഴുന്നതു കണ്ടതോടെ ഊളിയിച്ച് ടീഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുയര്‍ത്തി. അപ്പോള്‍ മാത്രമാണ് തന്റെ മകനെയാണ് രക്ഷിച്ചതെന്ന് അമീറലി അറിയുന്നത്.
ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരുടെ സഹായത്തോടെയാണ് അച്ഛനും മകനും കരയ്ക്കു കയറിയത്. റിയാന്‍ ചവിട്ടിയ സൈക്കിള്‍ നിയന്ത്രണമില്ലാതെപോയി ഭിത്തിയിലിടിച്ച് കിണറ്റിലേക്ക് വീഴുകയായിരുന്നു. ആരോ കിണറ്റില്‍ വീഴുന്നത് ഭാര്യ കണ്ടതാണ് രക്ഷയായത്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !