ഉത്സവ സീസണ്‍ ആരംഭിക്കാനിനി ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഇത്തവണയും ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ഒക്ടോബര്‍ 17ന് ആരംഭിക്കുന്നു. ഇലക്‌ട്രോണിക്സ് വിഭാഗത്തില്‍ 70 ശതമാനം വരെ കിഴിവുകളും എക്സ്ചേഞ്ച് ഡിസ്കൗണ്ടുകളും അടക്കം വലിയ ഓഫറുകളാണ് ആമസോണ്‍ ലഭ്യമാക്കുന്നത്. ചില ഓഫറുകള്‍ ഇപ്പോള്‍ തന്നെ ആമസോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഓഫര്‍ ദിനങ്ങള്‍ അടുക്കുന്നതോടെ കൂടുതല്‍ ഓഫറുകള്‍ പ്രഖ്യാപിക്കും.ആമസോണിന്റെ ഒരു പ്രത്യേക മൈക്രോസൈറ്റില്‍ കമ്ബനി ഡീലുകളും ഓഫറുകളും ലിസ്റ്റ് ചെയ്തിട്ടുണ്ട്. നോകോസ്റ്റ് ഇഎംഐ ഓഫറുകള്‍, എക്സ്ചേഞ്ച് ഡിസ്കൗണ്ട് എന്നിവയ്‌ക്കൊപ്പം സ്മാര്‍ട് ഫോണുകള്‍ക്കും സ്മാര്‍ട് ടിവികള്‍ക്കും ഇതുവരെ കണ്ടിട്ടില്ലാത്ത ഓഫറുകളായിരിക്കും നല്‍കുക എന്നാണ് ആമസോണ്‍ അവകാശപ്പെടുന്നത്.
ഹോം ആന്‍ഡ് കിച്ചന്‍ വിഭാഗത്തില്‍ 60 ശതമാനം വരെ ഇളവ്, വസ്ത്രങ്ങള്‍ക്ക് 70 ശതമാനം വരെ ഇളവ്, ഭക്ഷണ സാധനങ്ങള്‍ക്ക് 50 ശതമാനം വരെ ഇളവ്, ഇലക്‌ട്രോണിക്സ് അനുബന്ധ ഉള്‍പ്പന്നങ്ങള്‍ക്ക് 70 ശതമാനം വരെ കിഴിവ്, ആമസോണ്‍ ഫാഷനില്‍ 80 ശതമാനം വരെ കിഴിവ്, മൊബൈലുകള്‍ക്ക് 40 ശതമാനം വരെ ഇളവ് എന്നിങ്ങനെ നിരവധി ഓഫറുകളാണ് വില്‍പ്പന വേളയില്‍ ഉണ്ടായിരിക്കുക.
എച്ച്‌ഡിഎഫ്സി ബാങ്ക് കാര്‍ഡുള്ളവര്‍ക്ക് ഇന്‍സ്റ്റന്‍റായി 10 ശതമാനം കിഴിവ് വില്‍പ്പന വേളയില്‍ ലഭിക്കും. ഇതുകൂടാതെ കമ്ബനി ഉപയോക്താക്കള്‍ക്ക് നോകോസ്റ്റ് ഇഎംഐ സ്കീമുകള്‍, വിവിധ ഉല്‍പ്പന്നങ്ങളുടെ കിഴിവുകള്‍, എക്സ്ചേഞ്ച് ഓഫറുകള്‍ എന്നിവയും അതിലേറെയും വാഗ്ദാനം ചെയ്യുന്നുണ്ട്.
എല്ലാ വര്‍ഷത്തേയും പോലെ ഇപ്രാവശ്യവും പ്രൈം അംഗങ്ങള്‍ക്കായി വില്‍പ്പന നേരത്തെ തുടങ്ങും. ആമസോണ്‍ പ്രൈം മെമ്ബര്‍മാര്‍ക്ക് പ്രത്യേക ഓഫര്‍ ലഭിക്കും. ആമസോണ്‍ പ്രൈം അംഗത്വം പ്രതിമാസം, പ്രതിവര്‍ഷം എന്നീ രണ്ട് ഓപ്ഷനുകളില്‍ ലഭ്യമാണ്. സബ്സ്ക്രിപ്ഷന് പ്രതിമാസം 129 രൂപയും പ്രതിവര്‍ഷം 999 രൂപയുമാണ് ഈടാക്കുന്നത്
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !