മക്ക | മാസങ്ങൾക്ക് ശേഷം ഉംറ നിര്‍വഹിക്കുന്നതിനായി വിശ്വാസികൾ കഅബക്കരികിൽ. നിർഭരമായാണ് ഉംറ തീർത്ഥാടനത്തിൽ വിശ്വാസികൾ പങ്കെടുക്കുന്നത്. രാവിലെ ആറു മുതലാണ് തീര്‍ഥാടകര്‍ മസ്ജിദുല്‍ ഹറാമില്‍ പ്രവേശിച്ചു തുടങ്ങിയത്. 18 നും 65 ഇടയിലുള്ളവർക്ക് മാത്രമാണ് ഇപ്പോൾ ഉംറ തീർത്ഥാടനത്തിന് അനുവാദം.
ഹജ്, ഉംറ മന്ത്രാലയത്തിന്റെ ഇഅ് തമര്‍നാ ആപ് വഴി അപേക്ഷിക്കുന്ന തീര്‍ഥാടകര്‍ക്കാണ് ഉംറ നിര്‍വഹിക്കാന്‍ അനുമതി നല്‍കുന്നത്. ആദ്യഘട്ടത്തില്‍ ആറായിരം തീര്‍ഥാടകര്‍ക്കാണ് പ്രതിദിനം ഉംറ നിര്‍വഹിക്കാന്‍ അവസരം. രണ്ടാഴ്ചക്കുശേഷം ഈ മാസം 18 മുതല്‍ 15,000 മുതല്‍ 40,000 വരെ തീര്‍ഥാടകരെ അനുവദിക്കുന്ന രണ്ടാംഘട്ടം ആരംഭിക്കും.
മൂന്നാംഘട്ടത്തില്‍ വിദേശത്തുനിന്നുള്ളവരടക്കം പ്രതിദിനം 20,000 മുതല്‍ 60,000 വരെ തീര്‍ഥാടകരെ അനുവദിക്കും.
ആറു മാസത്തെ ഇടവേളക്കു ശേഷമാണ് ഉംറ കര്‍മം വീണ്ടും ആരംഭിച്ചിരിക്കുന്നത്.
മദീനയിലെ റൗദ ശരീഫ് സിയാറത്ത് ഈ മാസം പതിനെട്ട് ഞായറാഴ്ച (റബീഉല്‍ അവ്വല്‍ ഒന്ന്) മുതല്‍ ആരംഭിക്കും.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !