കോവിഡ്- 19 ന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ നിർമ്മാണമേഖല അതീവ ഗുരുതരാവസ്ഥയിലായിരിക്കുന്ന സമയത്താണ് സിമന്റ് കമ്പനികൾ അന്യായമായി ഒരു ബാഗ് സിമന്റിന് 40 രൂപയിലധികം വർദ്ധിപ്പിച്ചിരിക്കുന്നത്. സ്വകാര്യ കുത്തക കമ്പനികൾ വില്പന മനപൂർവ്വം കുറച്ച് ക്രിത്രിമ ക്ഷാമമുണ്ടാക്കി ഇനിയും വില വർദ്ധിപ്പിക്കുവാനുള്ള കുത്സിത ശ്രമമാണ് നടന്നു കൊണ്ടിരിക്കുന്നത്. സംസ്ഥാനത്തെ നിർമ്മാണ മേഖലക്കാവശ്യമായ 90% സിമൻറും അന്യ സംസ്ഥാനങ്ങളിൽ നിന്നാണ് വരുന്നത്. അത് കൊണ്ട് തന്നെ സിമന്റ് കമ്പനികൾക്ക് ചൂഷണം ചെയ്യാനുള്ള നല്ലൊരു താവളമായി കേരളം മാറിയിരിക്കുന്നു. മറ്റു സംസ്ഥാനങ്ങളിൽ സിമന്റ് വില വർദ്ധനവിന് നിയന്ത്രണങ്ങളുണ്ട് എന്നത് ശ്രദ്ധേയമാണ്. അത് കൊണ്ട് തന്നെ ഈ വിഷയത്തിൽ സർക്കാർ ഗൗരവമായി ഇടപെടണമെന്ന് ലെൻസ്ഫെഡ് ജില്ലാ സമിതി യോഗം ആവശ്യപ്പെട്ടു. ഈ നില തുടരുകയാണെങ്കിൽ ബഹിഷ്കരണം പോലെയുള്ള തുടർ നടപടികളിലേക്ക് പോകേണ്ടി വരുമെന്നും യോഗം തീരുമാനിച്ചു. യോഗത്തിൽ ജില്ലാ പ്രസിഡണ്ട് കെ.അഷ്റഫ് അധ്യക്ഷനായിരുന്നു. സെക്രട്ടറി കെ.ബി.സജി, ട്രഷറർ ഷിബു കരിയക്കോട്ടിൽ, സംസ്ഥാന പി.ആർ.ഒ. ഡോ.യു.എ.ഷബീർ, സംസ്ഥാന ജോ. സെക്രട്ടറി വി.കെ.എ. റസാഖ്, ടി.നഫ്സൽ ബാബു എന്നിവർ സംസാരിച്ചു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !