കോട്ടക്കല്‍ പുത്തൂര്‍ - ചെനക്കല്‍ ബൈപ്പാസ് റോഡിന്റെ മൂന്നാം ഘട്ട നിര്‍മാണ പ്രവൃത്തികള്‍ വേഗത്തിലാക്കുന്നതിന് കലക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ധാരണയായി. പ്രൊഫ.ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് ഇത് സംബന്ധിച്ച് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയത്. പദ്ധതിക്കായി ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ അടിസ്ഥാന തുക സംബന്ധിച്ച് ഈ മാസം 31 നകം തീരുമാനം അറിയിക്കാന്‍ ലാന്റ് റവന്യു വിഭാഗത്തിന് ജില്ലാ കലക്ടര്‍ യോഗത്തില്‍ നിര്‍ദേശം നല്‍കി. സ്ഥലം വിട്ട് നല്‍കുന്നവര്‍ക്കുള്ള തുക ലഭ്യമാക്കുന്നതിനായി പൊതുമരാമത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ ജില്ലാ കലക്ടര്‍ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
മലപ്പുറത്ത് നിന്ന് തൃശൂര്‍ ഭാഗത്തേക്കുള്ള യാത്രക്കാര്‍ക്ക് കോട്ടക്കല്‍ നഗരത്തില്‍ പ്രവേശിക്കാതെ ചെനക്കല്‍ വഴി ദേശീയ പാതയിലേക്കെത്താമെന്നതാണ് പുതിയ ബൈപ്പാസിന്റെ നേട്ടം. ആകെ നാലര കിലോമീറ്ററാണ് പാതയുടെ നീളം. ഇതില്‍ ഒന്നര കിലോമീറ്റര്‍ മാത്രമാണ് പൂര്‍ത്തീകരിക്കാനുള്ളത്. നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സാജിദ് മങ്ങാട്ടിൽ റവന്യു വിഭാഗം, പൊതു മരാമത്ത് റോഡ് വിഭാഗം ഉദ്യോഗസ്ഥർ, എന്നിവർ പങ്കെടുത്തു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !