കോവിഡ് സാഹചര്യത്തിൽ ഉത്സവ കാലത്തു കൂടുതൽ ജാഗ്രത വേണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രത്തെ അഭിസംബോധന ചെയ്യുമ്പോഴാണു മോദി ജനങ്ങള്‍ക്കു മുന്നറിയിപ്പ് നൽകിയത്. രാജ്യത്തു ലോക്ഡൗൺ പിൻവലിച്ചെങ്കിലും കൊറോണ വൈറസ് നമ്മെ വിട്ടുപോയിട്ടില്ലെന്ന് എല്ലാവരും ഓർക്കണം.
ഇപ്പോൾ എല്ലാവരും വീടുകളിൽനിന്ന് പുറത്തിറങ്ങുന്നു. ഉത്സവകാലത്ത് കോവിഡിനെതിരെ അതീവ ജാഗ്രത വേണം. കടകമ്പോളങ്ങളിൽ തിരക്കേറാൻ സാധ്യത കൂടുതലാണ്. അതിനാൽ പുറത്തിറങ്ങുമ്പോൾ എല്ലാവരും ശ്രദ്ധിക്കണം. ലോക്ഡൗണിനുശേഷം ഇത് ഏഴാംതവണയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.
കഴിഞ്ഞ ഏഴ്–എട്ട് മാസങ്ങളിൽ ഒരോ ഇന്ത്യക്കാരനും സഹകരിച്ചതിനാൽ രാജ്യം ഇന്ന് മെച്ചപ്പെട്ട നിലയിലാണ്. ഇത് നശിപ്പിക്കാൻ അനുവദിക്കരുത്. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി സാവധാനം പൂർവസ്ഥിതിയിലേക്ക് മടങ്ങിവരികയാണ്. ഇന്ത്യയിലെ പോസിറ്റിവിറ്റി റേറ്റ് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണ്. പുറത്തിറങ്ങുമ്പോൾ എല്ലാവരും മാസ്ക് ധരിക്കാൻ ശ്രിദ്ധിക്കണം.
രാജ്യത്ത് രോഗമുക്തി നേടിയവരുടെ ആകെ എണ്ണം നല്ല നിലയിലാണ്. മരണനിരക്ക് കുറവാണ്. ആകെ ജനസംഖ്യയിൽ 10 ലക്ഷം പേരിൽ 5500 പേർക്കാണ് ഇന്ത്യയിൽ കോവിഡ് ബാധിക്കുന്നത്. എന്നാൽ യുഎസ്, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ 10 ലക്ഷത്തിൽ 25,000 പേർക്കും രോഗം ബാധിക്കുന്നു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !