കരിപ്പൂരില്‍ അപകടത്തില്‍ പെട്ട വിമാനം അപകട സ്ഥലത്തുനിന്നും നീക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ചെന്നൈയില്‍ നിന്നുള്ള എയര്‍ ഇന്ത്യയുടെ സാങ്കേതിക വിദഗ്ധരടങ്ങുന്ന സംഘം ഇതിനായി കരിപ്പൂരിലെത്തി. രാമനാട്ടുകരയിലെ ഗ്രാന്റ എന്റര്‍പ്രൈസസ് ഉടമ പി. എ. സലീമാണ് വിമാനം അപകട സ്ഥലത്തുനിന്ന് സുരക്ഷിതമായി മറ്റൊരിടത്തേക്ക് ക്രെയിന്‍ ഉപയോഗിച്ച് മാറ്റാനുള്ള കരാര്‍ എടുത്തിരിക്കുന്നത്.
ഓഗസ്റ്റ് ഏഴിന് രാത്രിയാണ് ദുബായിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനം കരിപ്പൂര്‍ റണ്‍വേയില്‍ നിന്ന് തെന്നിവീണ് അപകടത്തില്‍പ്പെട്ട് മൂന്നായി പിളര്‍ന്നത്. മൂന്നു മാസമായി ഈ വിമാനം അപകടം നടന്ന സ്ഥലത്ത് അതേപടി കിടക്കുകയാണ്. ഇപ്പോള്‍ അത് നീക്കം ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുന്നു. ഇതിനായി ക്രെയിനുകളും ട്രെയ്ലറുകളും കരിപ്പൂരിലെ അപകട സ്ഥലത്തെത്തി.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !