മദീന | വിശുദ്ധ മസ്ജിദുന്നബവി വിശ്വാസികൾക്ക് മുമ്പാകെ തുറന്നു. ഇശാ നമസ്‌കാര ശേഷം മസ്‌ജിദുന്നബവി അടക്കുകയും സുബ്ഹി നിസ്‌കാരത്തിന് ഒരു മണിക്കൂര്‍ മുമ്പ് വീണ്ടും തുറക്കുകയും ചെയ്യുമെന്നും മസ്ജിദുന്നബവികാര്യ വകുപ്പ് അറിയിച്ചു.
ആദ്യ ഘട്ടത്തിൽ പ്രതിദിനം 11,880 പേര്‍ക്ക് വീതമാണ് സിയാറത്തിനും റൗദ ശരീഫില്‍ നിസ്‌കരിക്കുന്നതിനുമാണ് അനുമതി. സുബ്ഹി, ദുഹ്ര്‍, അസ്വര്‍, മഗ്‌രിബ് നമസ്‌കാരങ്ങള്‍ക്കു ശേഷമാണ് സിയാറത്ത് നടത്താനും റൗദയില്‍ നിസ്‌കാരം നിര്‍വഹിക്കാനും പുരുഷന്‍മാരെ അനുവദിക്കുക. സൂര്യോദയം മുതല്‍ ദുഹ്ര്‍ നമസ്‌കാരത്തിനു മുമ്പു വരെയുള്ള സമയമാണ് വനിതകള്‍ക്ക് അനുവദിച്ചിരിക്കുന്നത്. പുരുഷന്‍മാര്‍ക്ക് ഒന്നാം നമ്പര്‍ ഗേറ്റായ ബാബുസലാം വഴിയാണ് പ്രവേശനം.
റൗദ ശരീഫില്‍ നമസ്‌കാരം നിര്‍വഹിക്കുന്നതിന് പുരുഷന്‍മാരെ 38-ാം നമ്പര്‍ ബിലാല്‍ ഗേറ്റിലൂടെയും വനിതകൾക്കു 24-ാം നമ്പര്‍ ബാബ് ഉസ്മാന്‍ ഗേറ്റിലൂടെയുമാണ് പ്രവേശനം. പ്രതിദിനം 900 വനിതകള്‍ക്കാണ് റൗദയിലേക്ക് പ്രവേശനം നല്‍കുക. പഴയ ഹറമിലും റൗദയിലും അഞ്ചു നിര്‍ബന്ധ നമസ്‌കാരങ്ങളും ജുമുഅ നമസ്‌കാരവും പഴയതുപോലെ മസ്ജിദുന്നബവി ജീവനക്കാര്‍ക്കും മയ്യിത്തുകളെ അനുഗമിച്ച് എത്തുന്ന ബന്ധുക്കള്‍ക്കും മാത്രമായി തുടരും.
കൊവിഡ് മഹാമാരിയെ തുടർന്ന് വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി താൽകാലികമായി നിർത്തിവെച്ച പ്രവാചക ഖബറിടം സന്ദർശനവും റൗദയും ഉൾപ്പെടുന്ന മദീനയിലെ മസ്ജിദുന്നബവി ഇന്ന് മുതലാണ് വിശ്വാസികൾക്ക് മുന്നിൽ തുറന്നത്.ഇഅ്തമര്‍നാ ഉംറ മൊബൈൽ ആപ് വഴി പ്രത്യേകം തസ്‌രീഹ് (പെർമിറ്റ്) ലഭ്യമാകുന്നവർക്ക് മാത്രമാണ് അനുമതി നൽകുക.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !