ഇടുക്കി | ചീട്ടുകളിക്കിടെ നടന്ന സംഘര്‍ഷത്തില്‍ അയല്‍വാസി വിമുക്തഭടനെ കോടാലി കൊണ്ട് വെട്ടിക്കൊന്നു. കരുണാപുരം തണ്ണിപ്പാറയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. വിമുക്തഭടന്‍ ജാനകി മന്ദിരം രാമഭദ്രന്‍ (71) ആണ് മരിച്ചത്. സംഭവത്തില്‍ അയല്‍വാസിയായ തെങ്ങുംപള്ളില്‍ ജോര്‍ജുകുട്ടി (63) യെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന.
ശനിയാഴ്ച രാത്രിയില്‍ രാമഭദ്രനും ജോര്‍ജുകുട്ടിയും പ്രതിയുടെ വീട്ടില്‍ ഒരുമിച്ച് മദ്യപിക്കുകയും ചീട്ടുകളിക്കുകയും ചെയ്തിരുന്നു. ഇതിനിടെ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ രാമഭദ്രന്റെ തലയ്ക്കു ജോര്‍ജുകുട്ടി കോടാലി കൊണ്ട് വെട്ടുകയുമായിരുന്നു. രാമഭദ്രന്റെ വാരിയെല്ലുകളും ജോര്‍ജുകുട്ടി ചവിട്ടിയൊടിച്ചു. ജോര്‍ജുകുട്ടിയുടെ തലക്കും പരിക്കേറ്റിട്ടുണ്ട്. കൊലപാതകത്തില്‍ കമ്ബംമെട്ട് പൊലീസ് അന്വേഷണം നടത്തി വരികയാണ്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !