കൊവിഡ് പ്രതിരോധത്തിൽ കേരളത്തിന് വീഴ്ച സംഭവിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ. ആദ്യ ഘട്ടത്തിൽ രോഗനിയന്ത്രണം സാധ്യമായ കേരളത്തിൽ പിന്നീട് പ്രതിരോധത്തിൽ വന്ന വീഴ്ചകൾക്ക് വലിയ വില നൽകേണ്ടി വരുന്നുവെന്ന് ആരോഗ്യമന്ത്രി പറഞ്ഞു
രാജ്യത്ത് നിലവിൽ ഏറ്റവുമധികം പ്രതിദിന വർധനവുണ്ടാകുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ആദ്യ ഘട്ടത്തിൽ കൊവിഡിനെ ഏറ്റവും ഫലപ്രദമായി കേരളത്തിന് പിടിച്ചു നിർത്താൻ സാധിച്ചിരുന്നു. എന്നാൽ ആഗസ്റ്റ് മുതൽ കേരളത്തിലെ കേസുകൾ കുത്തനെ ഉയരുന്നതാണ് കാണുന്നത്. ഒരുഘട്ടത്തിൽ പ്രതിദിന വർധനവ് പതിനായിരത്തിന് മുകളിലെത്തിയിരുന്നു.
സംസ്ഥാനത്ത് പരിശോധനകൾ നടത്താതെ രോഗവ്യാപനം സർക്കാർ മറച്ചുവെക്കുന്നുവെന്ന് ചെന്നിത്തല
ടെസ്റ്റുകൾ നടത്താതെ രോഗ വ്യാപനം മറച്ചുവയ്ക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊവിഡ് നിയന്ത്രണത്തിൽ സംസ്ഥാന സർക്കാർ പൂർണമായും പരാജയപ്പെട്ടു. 1200 ലധികം പേരാണ് കൊവിഡ് ബാധിതരായി കേരളത്തിൽ ഇതുവരെ മരണപ്പെട്ടത്.
ഒരു ലക്ഷത്തോളം പേർ ചികിത്സയിലും കഴിയുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ രാജ്യത്ത് കേരളം ഒന്നാമതായി എന്നും അദ്ദേഹം വിമർശിച്ചു. കേരളത്തിൽ നടക്കുന്ന കൊവിഡ് മരണങ്ങളിൽ അഞ്ചിലൊന്നു നടക്കുന്നത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു 24 മണിക്കൂർ തികയുന്നതിന് മുമ്പാണ്. കൊവിഡ് ടെസ്റ്റുകൾ നടത്തുന്നതിലെ അപര്യാപ്തതയാണ് ഇത് സൂചിപ്പിക്കുന്നത്.
കൃത്യമായ കൊവിഡ് മരണങ്ങളുടെ കണക്കുകൾ സർക്കാർ പുറത്ത് വിടാൻ തയ്യാറാകുന്നില്ല. ഇതുകൂടി പരിഗണിക്കുമ്പോൾ കേരളത്തിലെ കൊവിഡ് സാഹചര്യം കൂടുതൽ രൂക്ഷമാവുകയാണെന്ന് മനസിലാക്കണമെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !