മലപ്പുറം ജില്ലാ കെ.എം.സി.സി. 1000 പേർക്ക് ഈദ് ഫുഡ് കിറ്റുകൾ വിതരണം ആരംഭിച്ചു

0
മലപ്പുറം ജില്ലാ കെ.എം.സി.സി.1000 പേർക്ക് ഈദ് ഫുഡ് കിറ്റുകൾ വിതരണം ആരംഭിച്ചു | Malappuram District KMCC has started distribution of Eid food kits to 1000 people

ദുബൈ
: പെരുന്നാൾ ദിനം പാകം ചെയ്യുന്നതിന് ആവശ്യമായ പലവ്യഞ്ജന സാധനങ്ങൾ അടങ്ങിയ ദുബൈ മലപ്പുറം ജില്ലാ കെ.എം.സി.സി.യുടെ 1000 ഈദ് ഫുഡ് കിറ്റുകൾ വിതരണത്തിന് തുടക്കമായി. ഈദ് ഫുഡ് കിറ്റ് വിതരണോദ്ഘാടനം യു.എ.ഇ.കെ.എം.സി.സി പ്രസിഡൻ്റ് ഡോ: പുത്തൂർ റഹ്മാൻ, ജന:സെക്രട്ടറി പി.കെ.അൻവർ നഹ, സുബ്ഹാൻ ബിൻ ശംസുദ്ദീൻ എന്നിവർ ചേർന്ന് നിർവ്വഹിച്ചു.ചടങ്ങിൽ മലപ്പുറം ജില്ലാ കെ.എം.സി.സി.പ്രസിഡൻറ് ചെമ്മുക്കൻ യാഹു മോൻ അദ്ധ്യക്ഷത വഹിച്ചു.

കോവിഡ് വ്യാപനത്തിൻ്റെ ഭാഗമായി ഭക്ഷണത്തിന് പ്രയാസപ്പെടുന്ന പ്രവാസികൾക്ക് മണ്ഡലം കമ്മിറ്റികൾ മുഖേനയാണ് ഈദ് ഫുഡ് കിറ്റുകൾ എത്തിച്ചു നൽകുന്നത്.കോവിഡിൻ്റെ തുടക്കം മുതൽ ദുബൈ മലപ്പുറം ജില്ലാ കെ.എം.സി.സി എല്ലാ ഘട്ടങ്ങളിലും അതിൻ്റെ ഉത്തരവാദിത്ത്വം പ്രതിബദ്ധതയോടു കൂടി നിർവ്വഹിച്ചു പോന്നിരുന്നു എന്നു് ജില്ലാ ഭാരവാഹികൾ പറഞ്ഞു.രക്ത ദാന ക്യാമ്പ്,ഹെൽപ്പ് ടെസ്ക്, ഭക്ഷണക്കിറ്റ് വിതരണം,ചാർട്ടേഡ് ഫ്ലൈറ്റുകൾ,ഇഫ്താർ കിറ്റുകൾ,വാക്സിൻ പരീക്ഷണ കുത്തിവെപ്പ്,തുടങ്ങി കോവിഡിൻ്റെ കഴിഞ്ഞു പോയ കാലയളവിൽ ജില്ലാ കമ്മിറ്റി നടത്തിയ ഇടപെടലുകൾ ദുബൈയിലെ പ്രവാസി സമൂഹത്തിന് വലിയ അനുഗ്രഹമായിരുന്നു. ഇന്നും ആ പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണെന്നും ഭാരവാഹികൾ പറഞ്ഞു.

ചടങ്ങിൽ സംസ്ഥാന- ജില്ലാ ഭാരവാഹികളായ ഇസ്മായിൽ അരുകുറ്റി, കെ.പി.എ.സലാം, ഒ.ടി.സലാം, ജലീൽ കൊണ്ടോട്ടി,കരീം കാലൊടി, ഇ.ആർ.അലി മാസ്റ്റർ,ഷമീം ചെറിയമുണ്ടം, ബദറുദ്ദീൻ തറമ്മൽ,ഷക്കീർ പാലത്തിങ്ങൽ, എ.പി.നൗഫൽ,മുജീബ് കോട്ടക്കൽ,ഫക്രുദ്ദീൻ മാറാക്കര, ഫൈസൽ തെന്നല, ഷിഹാബ് ഏറനാട്, ജൗഹർ മൊറയൂർ, നാസർ കുറുമ്പത്തൂർ, സൈനുദ്ധീൻ പൊന്നാനി, സംബന്ധിച്ചു. ജില്ലാ ജന:സെക്രട്ടറി പി.വി.നാസർ സ്വാഗതവും,സിദ്ധീഖ് കാലൊടി നന്ദിയും പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !