കോഴിക്കോട്: കോഴിക്കോട് ചേവായൂരിൽ മാനസികാസ്വാസ്ഥമുള്ള യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കിയതായി പരാതി. കേസിൽ കുന്നമംഗലം സ്വദേശികളായ ഗോപിഷ്, മുഹമ്മദ് ഷമീർ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
മാനസികാസ്വാസ്ഥ്യമുള്ള യുവതി വീട്ടുകാരോട് പിണങ്ങി വീടുവിട്ടിറങ്ങുകയായിരുന്നു. യുവതി ഒറ്റയ്ക്ക് നടന്നുപോവുന്നത് കണ്ട പ്രതികൾ ഇവരുമായി പരിചയം സ്ഥാപിച്ച് ആളൊഴിഞ്ഞ സ്ഥലത്ത് നിർത്തിയിട്ട ബസ്സിനകത്തേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന് ശേഷം യുവതിയെ ഓട്ടോയിൽ കയറ്റിവിട്ടു. വീട്ടിലെത്തിയ യുവതിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നിയതിനെ തുടർന്ന് വീട്ടുകാർ ചോദിച്ചപ്പോഴാണ് പീഡനം നടന്ന സംഭവം പുറത്തറിഞ്ഞത്. ഞായറാഴ്ചയാണ് സംഭവം നടന്നത്.
ചേവായൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയ പ്രകാരം നടത്തിയ അന്വേഷണത്തിൽ രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ മറ്റൊരു പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്.
കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ കീഴിൽ ഡിസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രത്യേക അന്വേഷണം നടത്തുന്നത്. യുവതിയെ കൂട്ടിക്കൊണ്ടുപോവുന്നതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പോലീസിന് ലഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !