വളാഞ്ചേരിയിലെ ഹോട്ടലുകളിൽ മിന്നൽ പരിശോധന: പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു

3
ഹോട്ടലുകളിൽ മിന്നൽ പരിശോധന: പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു | Lightning inspection in hotels: stale food items seized


വളാഞ്ചേരി: നഗരസഭ ആരോഗ്യ വിഭാഗം ഇന്ന് ഹോട്ടലുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു. വളാഞ്ചേരി ടൗണിലെ ഹോട്ടലുകളായ ക്രൗൺ, ഫാമിലി റസ്റ്റോറൻ്റ്, നഹ്ദി കുഴിമന്തി, അൽബെയ്ക്ക് , ബ്രദേഴ്സ്, വോൾഗ റസ്റ്റോറൻ്റ് എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തത് .

കൂടാതെ ഹൈവേ മാർക്കറ്റ്, ചപ്പാത്തി കമ്പനികൾ, ചിക്കൻ സ്റ്റാളുകൾ, ആശുപത്രി ക്യാൻറീനുകൾ എന്നിവിടങ്ങിലും ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഇവിടങ്ങളിൽ വൃത്തിയായി പരിപാലിക്കുന്നതിനും ജീവനക്കാർക്ക് ഹെൽത്ത് കാർഡ് എടുക്കുന്നതിനും കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതിനും നിർദ്ദേശം നൽകി. പരിശോധനക്ക് വളാഞ്ചേരി നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് അഷ്റഫ് ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സുജിത്ത് കുമാർ എസ്, ബിന്ദു.ഡി.വി എന്നിവർ നേതൃത്വം നൽകി.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

3Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

  1. സാധാരണ ഹോട്ടലുകളുടെ പേരുകൾ കൊടുക്കാറില്ലല്ലോ. എന്തായാലും ഹോട്ടലുകളുടെ പേര് പറഞ്ഞത് നന്നായി.
    നേര് ജനങ്ങളിലേയ്ക് എത്തിച്ച മീഡിയവിഷൻ ലൈവിനു ആശംസകൾ ...........

    ReplyDelete
  2. ഓരോ ഉടായിപ്പ് ആളുകളെ കണ്ണിൽ പൊടി ഇടാൻ... നിങ്ങൾ ഈ serch ചെയ്ത് പഴകിയ ഭക്ഷണം കണ്ടെടുത്ത hottel എല്ലാം ഒരു ആഴ്ചക്ക് ഉള്ളിൽ വീണ്ടും തുറന്ന് പ്രവർത്തിക്കും...എന്നെന്നേക്കും ആയി പൂട്ടിക്കാൻ നിങ്ങൾക് പറ്റുമോ... ഇല്ലല്ലോ... അപ്പൊ അതികം പട്ടിഷോ വേണ്ട... നമ്മൾ ഇതൊക്കെ കുറെ കണ്ടതാ, ഇതിനു മുമ്പും വളാഞ്ചേരി ഉള്ള പ്രമുഖ ഹോട്ടലുകളിൽ നിന്നും ഇത്പോലെ പഴകിയ ഭക്ഷണം പിടിച്ചെടുത്തിരുന്നു.... എന്നിട്ട് എന്തുണ്ടായി ഒരു 1000 രൂപ ഫൈൻ ഇട്ട് കൊടുക്കും അത് അവിടെ തീർന്നു... food safty deppartment ൽ വെറുതെ ശമ്പലം വാങ്ങി ഇരിക്കുന്ന കുറെ ജോലിക്കാരും... കിമ്പളം കിട്ടിയാൽ പിന്നെ ഹോട്ടലുകാർ എലിവിഷം ഇട്ട് food കൊടുത്താലും അവർക്ക് ഒരു കുഴപ്പോം ഇല്ല..... ജനങ്ങളെ നികുതിപണം കൊണ്ട് ശമ്പളം കൊടുത്തു ഇതുപോലെ ഉള്ളതിനെയൊക്കെ ജോലിക്ക് വച്ചിരിക്കുന്നത് എന്തിനാ...

    ReplyDelete
  3. ഈ പിടിച്ചെടുത്ത ഭക്ഷ്യ വസ്തുക്കൾ എന്തൊക്കെയാണെന്നു പോസ്റ്റ്‌ മുതലാളിമാർ വ്യക്തമാക്കണം.
    അവരുടെ ഭാഗവും നാം കേൾക്കണം. എല്ലാ ഹോട്ടലുകളിലും മസാല പുരട്ടിവെച്ച കോഴികൾ ഫ്രീസറിൽ കാണും.
    നമ്മ്മുടെ വീടുകളിലും കാണില്ലേ അല്പം പഴകിയ ഫ്രീzd ചിക്കനൊക്കെ.

    എന്ന് കരുതി അവരെ സപ്പോർട്ട് ചെയ്യുകയുമല്ല.

    ReplyDelete

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !