മലപ്പുറം : തകരുന്ന തൊഴില്‍ മേഖല തളരുന്ന തൊഴിലാളി ' എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് മലപ്പുറം സ്പിന്നിംഗ് മില്‍ പരിസരത്ത് സ്പിന്നിംഗ് മില്‍ എസ്.ടി.യു തൊഴിലാളികള്‍ അവകാശ സമരം നടത്തി.എല്ലാ തൊഴിലാളികള്‍ക്കും 7000 രൂപ കോവിഡ് ധനസഹായം നല്‍കുക, തൊഴിലാളി വിരുദ്ധ ലേബര്‍ കോര്‍ട്ടുകള്‍ നടപ്പിലാക്കാതിരിക്കുക, സംസ്ഥാന വികസനത്തിന്റെ നട്ടെല്ലായ പൊതുമേഖലയെ സംരക്ഷിക്കുക, ലോക് ഡൗണ്‍ സമയത്തെ മുഴുവന്‍ ശമ്പളവും തൊഴിലാളികള്‍ക്ക് വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് മലപ്പുറം സ്പിന്നിംഗ് മില്‍ പരിസരത്തുവെച്ച് കോ വിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് എസ്. ടി. യു നടത്തിയ സമരം ടെക്‌സ്‌റ്റൈല്‍ ഫെഡറേഷന്‍ എസ്. ടി യു സംസ്ഥാന ട്രഷറര്‍ ഹംസ മുല്ലപ്പള്ളി ഉല്‍ഘാടനം ചെയ്തു. യൂണിറ്റ് വര്‍ക്കിംഗ് പ്രസിഡന്റ് സി.ഉമ്മര്‍ അധ്യക്ഷത വഹിച്ചു. പി. ജായ്ഫര്‍ സാദിഖ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.പി.അബൂബക്കര്‍ ,യു.പി.അബദുള്ളക്കുട്ടി, കെ, പ്രമോദ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജനറല്‍ സെക്രട്ടറി കെ.ശിവന്‍ സ്വാഗതവും കെ.ടി.എ ഖാദര്‍ നന്ദിയും പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !