കോഴിക്കോട്: കോവിഡ് വാക്സിന്‍ സ്വീകരിക്കാതെ തന്നെ വാക്സിന്‍ സ്വീകരിച്ചെന്ന അറിയിപ്പാണ് കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്ബാറ സ്വദേശി വടക്കേടത്തു സുനേഷ് ജോസഫിന്‍്റെ ഫോണിലേക്ക് മെസ്സേജായി എത്തിയത്. ഈ കഴിഞ്ഞ ജൂണ്‍ 29 ന് ആണ് സുനേഷ് ജോസഫിന്റെ മൊബൈലിലേക്ക് മെസ്സേജ് വന്നത്. താങ്കളുടെ കോവിഡ് വാക്‌സിന്റെ ഒന്നാം ഡോസ് വിജയകരമായി പൂര്‍ത്തിയായി എന്നായിരുന്നു മെസ്സേജ്.
വാക്‌സിന്‍ എടുക്കാന്‍ രജിസ്റ്റര്‍ ചെയ്തതല്ലാതെ വാക്‌സിന്‍ സ്വീകരിക്കാത്ത തനിക്ക് എങ്ങനെയാണു ഇങ്ങനെ ഒരു മെസ്സേജ് വന്നത് എന്ന സംശയമായിരുന്നു ആദ്യം ഉണ്ടായത്. ഉടന്‍ തന്നെ വന്ന മെസേജിലെ ലിങ്ക് വഴി കയറി പ്രിന്റ് എടുത്തു നോക്കിയപ്പോള്‍ തന്റെ പാസ്പോര്‍ട്ട് നമ്ബര്‍, പേര്, വയസ് ബെനിഫിഷറി നമ്ബര്‍ എല്ലാം ക്യത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. -തിരുവല്ല സ്പിരിറ്റ് മോഷണക്കേസ്; എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും വകുപ്പുതല നടപടി ഉണ്ടായേക്കും
ജൂണ്‍ 29ന് ഹരിയാനയിലെ പാല്‍റ പിഎച്ച്‌സിയില്‍ നിന്നും കോവി ഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചു എന്നുമാണ് സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഏതായാലും വാക്സിന്‍ സ്വീകരിക്കാതെ വാക്സിന്‍ സ്വീകരിച്ചു എന്ന സര്‍ട്ടിഫിക്കറ്റ് കിട്ടിയ ആശങ്കയിലാണ് സുനേഷ് ജോസഫ് ഇപ്പോഴുള്ളത്. ഈ കാരണം കൊണ്ട് തനിക്കിനി ഒന്നാം ഡോസ് എടുക്കാന്‍ പറ്റില്ലേ എന്നും തങ്ങളുടെ രഹസ്യ വിവരങ്ങള്‍ ആരോ ചോര്‍ത്തി ഇത്തരത്തില്‍ ചെയ്യുന്നതാണോ എന്നുമുള്ള ആശങ്കയും ഇദ്ദേഹത്തിനുണ്ട്.
അതുകൊണ്ട് തന്നെ ഈ വിഷയത്തെ വളരെ ഗൗരവമായി തന്നെ സുനേഷ് നോക്കി കാണുന്നത്. പൊതു ജനങ്ങളുടെ ആരോഗ്യ സംബന്ധമായ പ്രശ്നമായതിനാല്‍ ആരോഗ്യ വകുപ്പിന് പരാതി നല്‍കുവാനുള്ള ഒരുക്കത്തിലാണ് സുനേഷ് ജോസഫ്.
വിദേശത്ത് പോകുവാന്‍ തയ്യാറെടുക്കുന്നതിനായിട്ടാണ് സുനേഷും, ഭാര്യയും വാക്സിന്‍ സ്വീകരിക്കാന്‍ രജിസ്റ്റര്‍ ചെയ്തത്. അപ്പോഴാണ് ഇത്തരത്തില്‍ തട്ടിപ്പ് നടന്ന വിവരം അറിഞ്ഞിട്ടുള്ളത്. പൊലീസിലും പരാതി നല്‍കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ട് സുനേഷ്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !