ആരോഗ്യ സേതു ആപ്പ് അല്ലെങ്കില്‍ കോവിന്‍ (cowin.gov.in) വെബ്സൈറ്റ് തുറക്കുക. നിങ്ങളുടെ മൊബൈല്‍ നമ്ബര്‍ നല്‍കി ഒടിപി (വണ്‍ ടൈം പാസ്‌വേഡ്) ക്ലിക്കുചെയ്യുക.
നിങ്ങളുടെ മൊബൈല്‍ നമ്ബറില്‍ ലഭിച്ച ഒടിപി നല്‍കി വെരിഫൈ ബട്ടണില്‍ ക്ലിക്കുചെയ്യുക.
ആരോഗ്യ സേതു അപ്ലിക്കേഷനില്‍, കോവിന്‍ ടാബിലേക്ക് പോയി വാക്സിനേഷന്‍ ടാബില്‍ ടാപ്പുചെയ്യുക. ഫോര്‍വേഡ് ടാപ്പുചെയ്യുക.ഇപ്പോള്‍, ഫോട്ടോ ഐഡി, നമ്ബര്‍, നിങ്ങളുടെ മുഴുവന്‍ പേര് എന്നിവ നല്‍കേണ്ട ഒരു രജിസ്ട്രേഷന്‍ പേജ് ദൃശ്യമാകും. ലിംഗവും പ്രായവും ഇതില്‍ നല്‍കേണ്ടതുണ്ട്. ഉദാഹരണത്തിന്, ഫോട്ടോ ഐഡി തെളിവായി നിങ്ങള്‍ക്ക് ഒരു ഡ്രൈവിംഗ് ലൈസന്‍സ്, ആധാര്‍ കാര്‍ഡ് തുടങ്ങിയവ ഉപയോഗിക്കാം.
രജിസ്റ്റര്‍ ചെയ്യുന്നത് ഒരു മുതിര്‍ന്ന പൗരനു വേണ്ടിയാണെങ്കില്‍, രജിസ്റ്റര്‍ ബട്ടണില്‍ ക്ലിക്കുചെയ്യുക. മറ്റു രോഗങ്ങളുള്ള ഒരു വ്യക്തിക്കു വേണ്ടിയാണെങ്കില്‍, ' Do you have any comorbidities (pre-existing medical conditions) (നിങ്ങള്‍ക്ക് എന്തെങ്കിലും അസുഖങ്ങള്‍, നേരത്തേ നിലനില്‍ക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടോ)' എന്ന് ചോദിക്കുമ്ബോള്‍ നിങ്ങള്‍ അതെ എന്നത് ക്ലിക്കുചെയ്യണം.
45 വയസ്സിനും 60 വയസ്സിനും ഇടയില്‍ പ്രായമുള്ള ആളുകള്‍ വാക്സിനേഷന്‍ കേന്ദ്രത്തില്‍ പോകുമ്ബോള്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കൈവശം വയ്ക്കേണ്ടതുണ്ട്. രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍, രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബറിലേക്ക് ഒരു സ്ഥിരീകരണ സന്ദേശം അയയ്ക്കും.
രജിസ്ട്രേഷന്‍ പ്രക്രിയയ്ക്ക് ശേഷം, സിസ്റ്റം അക്കൗണ്ട് വിശദാംശങ്ങള്‍ പ്രദര്‍ശിപ്പിക്കും.
ഒരു വ്യക്തിക്ക് മുമ്ബ് നല്‍കിയ മൊബൈല്‍ നമ്ബറിലേക്ക് ലിങ്കുചെയ്ത നാല് പേരെ കൂടി ചേര്‍ക്കാന്‍ കഴിയും. നിങ്ങള്‍ക്ക് 'ആഡ് ബട്ടണ്‍' ക്ലിക്കുചെയ്‌ത് മറ്റ് വ്യക്തികളുടെ വിശദാംശങ്ങളും നല്‍കി രജിസ്റ്റര്‍ ചെയ്യാം.
രജിസ്റ്റര്‍ ചെയ്ത പേരുകളുടെ അക്കൗണ്ട് വിശദാംശങ്ങള്‍ക്ക് മുന്നില്‍ 'ആക്ഷന്‍' എന്ന ഒരു പട്ടിക കാണാനാവും. അതിന് ചുവടെ, ഒരു കലണ്ടര്‍ ഐക്കണ്‍ കാണാം. വാക്സിനേഷനുള്ള ദിവസവും സമയവും അവിടെ തിരഞ്ഞെടുക്കാനാവും.' ബുക്ക് അപ്പോയിന്റ്മെന്റ് ഫോര്‍ വാക്സിനേഷന്‍,' എന്ന പേജില്‍ മേല്‍വിലാസം സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കാം. ഈ വിശദാംശങ്ങളെല്ലാം നല്‍കിയുകഴിഞ്ഞാല്‍, 'സെര്‍ച്ച്' ബട്ടണില്‍ ക്ലിക്കുചെയ്യുക.
നിങ്ങളുടെ സ്ഥലം ആശ്രയിച്ച് വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ ഒരു പട്ടിക ദൃശ്യമാകും. നിങ്ങള്‍ക്ക് അവയിലൊന്ന് തിരഞ്ഞെടുക്കാം. അനുയോജ്യമായ സ്ഥലവും സമയവും തിരഞ്ഞെടുത്ത് നിങ്ങള്‍ക്ക് വാക്സിനേഷനായി ബുക്ക് ചെയ്യാം.
ബുക്കിംഗിന്റെ വിശദാംശങ്ങള്‍ കാണിക്കുന്ന ഒരു 'അപ്പോയിന്റ്മെന്റ് വെരിഫിക്കേഷന്‍' പേജ് തുടര്‍ന്ന് തുറന്നുവരും. വിവരങ്ങള്‍ ശരിയാണെങ്കില്‍ 'കണ്‍ഫോം' എന്നതില്‍ ക്ലിക്കുചെയ്യുക അല്ലെങ്കില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നതിന് 'ബാക്ക്' എന്ന ബട്ടണ്‍ ക്ലിക്കുചെയ്യുക.
അവസാനം, എല്ലാ വിശദാംശങ്ങളും കാണിക്കുന്ന ഒരു 'അപ്പോയിന്റ്മെന്റ് സക്സസ്ഫുള്‍' എന്ന് പേജ് ദൃശ്യമാകും. വാക്സിനേഷന്‍ വിശദാംശങ്ങളുടെ രേഖ നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്ത് സംരക്ഷിക്കാം.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !