ഇന്ധനവില വര്‍ദ്ധനയ്ക്ക് പിന്നാലെ രാജ്യത്ത് പാചകവാതക സിലിണ്ടറുടെ വിലയും വര്‍ദ്ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറുകള്‍ക്കും വാണിജ്യസിലിണ്ടറുകള്‍ക്കും വില വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് 25.50 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ കൊച്ചിയിലെ വില 841.50 രൂപയായി. വാണിജ്യ സിലിണ്ടറുകള്‍ക്ക് 80 രൂപ കൂട്ടിയപ്പോള്‍ വില 1550 രൂപയായി. പുതുക്കിയ വില ഇന്ന് മുതല്‍ നിലവില്‍ വന്നു.
രാജ്യത്ത് തുടര്‍ച്ചയായ ഇന്ധനവില വര്‍ദ്ധനവിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പാചക വാതക വിലയും കുത്തനെ ഉയര്‍ത്തിയത്. ഇത് രാജ്യത്തെ കുടുംബങ്ങളുടെ ബജറ്റ് കൂടുതല്‍ താളം തെറ്റിക്കും. കോവിഡ് മഹാമാരിയ്ക്കിടെ തൊഴിലുള്‍പ്പെടെ നഷ്ടമായ ജനനവിഭാഗങ്ങള്‍ക്ക് ഇന്ധനവിലയിലെയും പാചകവാതകവിലയിലെയും വര്‍ധനവ് ഇരട്ട പ്രഹരമാണ് സൃഷ്ടിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !